April 29, 2024

സംവരണ അട്ടിമറിയില്‍ പ്രധിഷേധി യൂത്ത് ലീഗ് പോസ്റ്റ് ഓഫീസ് മാര്‍ച്ച്

0
I0opsbre Copy
കല്‍പ്പറ്റ: പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി ഭരണഘടന അനുവദിച്ച് നല്‍കിയ സംവരണം അട്ടിമറിക്കുന്ന കേന്ദ്ര കേരള സര്‍ക്കാരുകള്‍ക്കെതിരെ യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി യൂത്ത് ലീഗ് വയനാട് ജീല്ലാ കമ്മിറ്റി സംഘടിപ്പിച്ച കല്‍പ്പറ്റ ഹെഡ് പോസ്റ്റോഫീസ് മാര്‍ച്ച് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്‍റ് നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് കെ ഹാരിസ് അദ്ധ്യക്ഷത വഹിച്ചു.

സംവരണം ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി അല്ലെന്നിരിക്കെ സാമ്പത്തിക സംവരണം നടപ്പിലാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പിന്നോക്ക ജന വിഭാഗങ്ങളുടെ ഭരണ ഘടനാ അവകാശത്തെയാണ് നിഷേധിക്കാന്‍ ശ്രമിക്കുന്നത്. ഇതേ നിലപാട് തന്നെയാണ് സി പി എം നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരും പിന്തുടരുന്നത്. പിന്നോക്ക ജനവിഭാഗങ്ങളുടെ സാമൂഹികമായ ഉന്നമനത്തിന് സംവരണം അനിവാര്യമാണെന്നിരിക്കെ ഇത് അട്ടിമറിക്കുന്ന കേന്ദ്ര കേരള സര്‍ക്കാരുകള്‍ക്കെതിരെ യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന പ്രക്ഷോഭം സംസ്ഥാനത്തുടനീളം നടന്നു വരികയാണ്.  ജനറല്‍ സെക്രട്ടറി സി കെ ഹാരിഫ് സ്വാഗതവും വൈസ് പ്രസിഡന്‍റ് ഷമീം പാറക്കണ്ടി നന്ദിയും പറഞ്ഞു. ജില്ലാ ലീഗ് സെക്രട്ടറി സി മൊയ്തീന്‍കുട്ടി, കല്‍പ്പറ്റ മണ്ഡലം ലീഗ് പ്രസിഡന്‍റ് റസാഖ് കല്‍പ്പറ്റ, ബത്തേരി മണ്ഡലം പ്രസിഡന്‍റ് പി പി അയ്യൂബ്, വി എം അബൂബക്കര്‍, എ പി മുസ്തഫ, ജാസര്‍ പാലക്കല്‍, പി കെ സലാം, ജാഫര്‍ മാസ്റ്റര്‍, മുജീബ് കെയംതൊടി, സി ടി ഹുനൈസ്, അസീസ് വേങ്ങൂര്‍, ഹാരിസ് കാട്ടിക്കുളം, നാസര്‍ പൊഴുതന, ഹാരിസ് ബനാന തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *