July 16, 2026

യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയെ വന്‍ഭൂരിപക്ഷത്തിന് വിജയിപ്പിക്കുമെന്ന് ആദിവാസി കോണ്‍ഗ്രസ്

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയെ വന്‍ഭൂരിപക്ഷത്തിന് വിജയിപ്പിക്കുമെന്ന് ആദിവാസി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വയനാട് പോലുള്ള പിന്നാക്ക ആദിവാസി മേഖലയില്‍ രാഹുല്‍ ഗാന്ധിയെ പോലെയൊരാള്‍ സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നതിലുള്ള അതിയായ സന്തോഷത്തിലാണ് തങ്ങളുള്ളത്. ജില്ലയിലെ ഗോത്രസമൂഹത്തിന്റെ വലിയ ഉന്നമനത്തിന് വഴിയൊരുക്കുന്ന സ്ഥാനാര്‍ഥിയാണ് രാഹുല്‍ ഗാന്ധി. അദ്ധേഹത്തിനായി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുന്നതിന് മുന്‍പുതന്നെ കോളനികള്‍ തോറുമുള്ള പ്രചാരണം ആദിവാസി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. ജനാധിപത്യവും മതേതരത്വവും കാത്തുസൂക്ഷിക്കുന്നതിനും ജില്ലയുടെ പിന്നാക്കാവസ്ഥ മനസിലാക്കി വികസന പ്രവര്‍ത്തനം നടത്തുന്നതിനും രാജ്യത്തിന്റെ ഭാവി പ്രധാന മന്ത്രിയെ വന്‍ഭൂരിപക്ഷത്തിന് വിജയിപ്പിക്കുന്നതിനായി ശക്തമായ പ്രചാരണ പരിപാടികളുമായി തങ്ങള്‍ രംഗത്തിറങ്ങുകയാണെന്നും ഇതിന്റെ ഭാഗമായി ഈമാസം 16ന് മീനങ്ങാടിയില്‍ വിപുലമായ കണ്‍വന്‍ഷന്‍ വിളിച്ചുചേര്‍ത്തിട്ടുണ്ടെന്നും ഇവര്‍ അറിയിച്ചു. കോണ്‍ഗ്രസിന്റെ ദേശീയ സംസ്ഥാന നേതാക്കള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ജില്ലാ പ്രസിഡന്റ് ആനന്ദന്‍ അമ്പലക്കുന്ന്, കെ.ആര്‍ ബാലന്‍, വി.ബി ബോളന്‍, എന്‍ ഗംഗാധരന്‍, അജിത് മുള്ളന്‍കൊല്ലി എന്നിവര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *