September 5, 2026

ബസിൽ കടത്തിയ 3.5 ലക്ഷവും വെള്ളി ആഭരണങ്ങളും പിടികൂടി

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 

രേഖകളില്ലാതെ ബസിൽ കടത്തിയ 3,50,000 രൂപയും 8.475 കിലോഗ്രാം വെള്ളി ആഭരണങ്ങളും പിടിച്ചെടുത്തു. 
ബംഗളൂരു-കോഴിക്കോട് എക്‌സ്പ്രസ് ബസിൽ നിന്നാണ് 3.5 ലക്ഷം രൂപ പിടികൂടിയത്. സുൽത്താൻ ബത്തേരിയിൽ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിൽ നിന്നാണ് വെള്ളി ആഭരണങ്ങൾ പിടികൂടിയത്. ലക്കിടിയിൽ ചൊവ്വാഴ്ച വൈകീട്ട് 5.30നും 5.45നും ഇടയിൽ തെരഞ്ഞെടുപ്പ് ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയിലാണ് പണവും വെളളി ആഭരണങ്ങളും പിടികൂടിയത്. 
കൽപ്പറ്റ നിയോജക മണ്ഡലം ചാർജ് ഓഫീസറും എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റുമായ അബ്ദുൾ ഹാരീസ് പരിശോധനയ്ക്ക് നേതൃത്വം നൽകി. സ്‌പെഷ്യൽ വില്ലേജ് ഓഫീസർമാരായ വി. ഗിരീഷൻ, ഹരീഷ് ബാബു, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ജോജി, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ എ.സി സുരേഷ്, ഷാജിദ്, ഗിരീഷ്, ജാബിർ തുടങ്ങിയവർ പങ്കാളികളായി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *