September 5, 2026

തുഷാറിനെ വരവേറ്റ് കൽപ്പറ്റയിൽ എൻ.ഡി.എയുടെ റോഡ് ഷോ

0
IMG-20190402-WA0059
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:  വയനാട് ലോകസഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിക്ക് വയനാട്ടില്‍ ഉജ്വല വരവേല്‍പ്പ്. എന്‍ഡിഎ നേതാക്കള്‍ അദ്ദേഹത്തെ ലക്കിടിയില്‍ സ്വീകരിച്ചു. തുടര്‍ന്ന് കരിന്തണ്ടന്‍ സ്മൃതി മണ്ഡപത്തില്‍ അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി. വാഹനവ്യൂഹ അകമ്പടിയോടെ കല്‍പ്പറ്റയില്‍ എത്തിയ അദ്ദേഹം അയ്യപ്പ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി .ക്ഷേത്രം വൈസ് പ്രസിഡണ്ട് ഇ.എസ് സുരേഷ് സ്വാമി സെക്രട്ടറി സി.കെ മഹേഷ് കുമാര്‍ ഭരണസമിതി അംഗം എം നാരായണന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് തുഷാറിനെ സ്വീകരിച്ചു. ക്ഷേത്ര ദര്‍ശനത്തിന് ശേഷം പതിനൊന്നരയോടെ തുറന്ന വാഹനത്തില്‍ അദ്ദേഹം എന്‍ഡിഎ റോഡ് ഷോയില്‍ പങ്കാളിയായി. പൊരിവെയിലത്തും ആവേശം അലതല്ലിയ പ്രചരണമാണ് കല്‍പ്പറ്റയില്‍ കണ്ടത്. താളവാദ്യ മേളങ്ങളുടെയും അമ്മന്‍കുടത്തിന്റെയും അകമ്പടിയോടെ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് തുഷാറിന് അഭിവാദ്യം അര്‍പ്പിച്ച് പ്രചാരണത്തില്‍ പങ്കാളിയായത്. ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡണ്ട് പൈലി വാത്യാട്ട് ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി രാജേഷ് നെടുമങ്ങാട് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ഫാ. റിജോ നിരപ്പുകണ്ടം, സുഭാഷ് വാസു, കെ. പത്മകുമാര്‍, ബിഡിജെഎസ് വയനാട് ജില്ലാ പ്രസിഡണ്ട് എന്‍.കെ ഷാജി, അഡ്വ. സിനില്‍ മുണ്ടപ്പള്ളി, ബിഡിജെഎസ് മലപ്പുറം ജില്ലാ പ്രസിഡണ്ട് ദാസന്‍, ബിഡിജെഎസ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഗിരി  പാമ്പനാല്‍, ബിഡിജെഎസ്  കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് ദാസന്‍ തളിപ്പറമ്പ്. ബിജെപി ജില്ലാ പ്രസിഡണ്ട് സജി ശങ്കര്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി.ജി ആനന്ദകുമാര്‍, കെ.ബി മദന്‍ലാല്‍, കെ സദാനന്ദന്‍, പി. രഘുനാഥ്, പള്ളിയറ രാമന്‍, കെ. മോഹന്‍ദാസ്, രാധാ സുരേഷ്, ജയ രവീന്ദ്രന്‍, അല്ലി റാണി,  രജിത അശോകന്‍, എം. ശാന്തകുമാരി, കൂട്ടാറ ദാമോദരന്‍, അഖില്‍ പ്രേം സി, പ്രശാന്ത് മലവയല്‍, കെ. സുബ്രമണ്യന്‍, പള്ളിയറ മുകുന്ദന്‍, പി.വി ന്യൂട്ടന്‍, പി. എം അരവിന്ദന്‍, കണ്ണന്‍ കണിയാരം, ആരോട രാമചന്ദ്രന്‍, കേരള കോണ്‍ഗ്രസ് പി.സി തോമസ് സംസ്ഥാന ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ആന്റോ അഗസ്റ്റിന്‍, ജില്ലാ പ്രസിഡണ്ട് അനില്‍ കരണി,  മാര്‍ട്ടിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *