September 6, 2026

മത്സരം താനും രാഹുലും തമ്മില്‍: തുഷാര്‍

0
IMG-20190402-WA0021-1
By ന്യൂസ് വയനാട് ബ്യൂറോ
 
കല്‍പ്പറ്റ: വയനാട് ലോകസഭാ മണ്ഡലത്തില്‍ മത്സരം താനും രാഹുലും തമ്മിലെന്ന് ബിഡിജെഎസ് സംസ്ഥാന പ്രസിഡണ്ടും എന്‍ഡിഎ ലോകസഭാ സ്ഥാനാര്‍ത്ഥിയുമായ തുഷാര്‍ വെള്ളാപ്പള്ളി. കല്‍പ്പറ്റയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുലിന്റെ മണ്ഡലമായ അമേഠിയില്‍ നിന്ന്  ജനങ്ങള്‍ അദ്ദേത്തെ നിഷ്‌കാഷിതനാക്കിയിരിക്കുകയാണ്. പരാജയ ഭീതിമൂലമാണ് ന്യൂനപക്ഷ വോട്ടില്‍ കണ്ണുംനട്ട് രാഹുല്‍ ഇവിടെ എത്തുന്നത്. അമേഠിയില്‍ ഒന്നും ചെയ്യാത്ത രാഹുല്‍ ഇവിടെ എന്തങ്കിലും ചെയ്യുമെന്ന് പറയുന്നത് തന്നെ മൗഢ്യമാണ്. ലോകത്തിന് മാതൃകയായ നാരേന്ദ്ര മോദിയുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ തന്നെ ജനങ്ങല്‍ തെരഞ്ഞെടുക്കുക തന്നെ ചെയ്യുമെന്നും അദേഹം പറഞ്ഞു. വയനാടിന്റെ വികസനത്തിന് രാത്രി യാത്രാ നിരോധനം, ബദല്‍ പാത, റെയില്‍വേ, എയിംസ്, കാര്‍ഷിക,  ആദിവാസി, ന്യൂനപക്ഷ പാക്കേജുകള്‍ തുടങ്ങി പലകാര്യങ്ങളും ആസ്പിരേഷന്‍ ജില്ലാ പദ്ധതിയിലൂടെ ഇവിടെ നടപ്പിക്കാനാകും എന്നും അദേഹം പറഞ്ഞു. 

തുഷാര്‍ ബുധനാഴ്ച  നാമ നിര്‍ദേശ പത്രിക നല്‍കും
കല്‍പ്പറ്റ: വയനാട് മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളപ്പള്ളി ബുധനാഴ്ച്ച  നാമനിര്‍ദേശ പത്രിക നല്‍കും എന്‍ഡിഎ സംസ്ഥാന നേതാക്കള്‍ക്കൊപ്പം കല്‍പ്പറ്റ എല്‍ഐസി ഓഫീസ് പരിസരത്ത് നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് അദേഹം കളക്‌ട്രേറ്റില്‍ എത്തുക.

മതനേതാക്കളെ കണ്ടു.
ബത്തേരി: തുഷാര്‍ വെള്ളാപ്പള്ളി നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി ഇന്നലെ വിവിധ മതനേതാക്കളുമായും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായും ചര്‍ച്ച നടത്തി അനുഗ്രഹാശംസകള്‍ സ്വീകരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *