September 6, 2026

നരേന്ദ്ര മോദി രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ത്തു: എം.എം.ഹസ്സന്‍

0
By ന്യൂസ് വയനാട് ബ്യൂറോ
തിരുവനന്തപുരം:
നരേന്ദ്ര മോദി രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ത്തുവെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പര്യടനം ശ്രീകാര്യത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.
ഭരണഘടനാ സ്ഥാപനങ്ങളെ ഒന്നൊന്നായി തകര്‍ത്ത മോദി ജനാധിപത്യത്തിനും മതേതരത്വത്തിനും വെല്ലുവിളി ഉയര്‍ത്തി. ഭഷണത്തിന്റെയും മതത്തിന്റെയും പേരില്‍ മനപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. സാമ്പത്തികമായി രാജ്യത്തെ തകര്‍ത്തു. ദേശീയതയെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ച മോദി ജനങ്ങള്‍ക്ക് നല്‍കിയ ഒരു വാഗ്ദാനവും പാലിച്ചില്ലെന്നും എം.എം.ഹസ്സന്‍ പറഞ്ഞു.
 ജോര്‍ജ് മെഴ്‌സിയര്‍, എം.എ.വാഹിദ്, ചെമ്പഴന്തി അനില്‍, ഉള്ളൂര്‍ മുരളി, സനല്‍കുമാര്‍, കെ.എസ്.ഗോപകുമാര്‍, ജോണ്‍ വിഗ്‌നേഷ്യസ്, ജോണ്‍സണ്‍ ജോസഫ്, ആഭിലാഷ് ആര്‍.നായര്‍, കടകംപള്ളി ഹരിദാസ്, നാദിറാ സുരേഷ്, എം.എസ്.അനില്‍, സുരേഷ്, മണിയന്‍, മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *