July 16, 2026

തുഷാറിന്റെ പ്രചരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വയനാട്ടിലെത്തും

0
IMG-20190403-WA0024
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട് പാർലമെന്റ് മണ്ഡലം എൻ.ഡി.എ. സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ തിരഞെടുപ്പ് പ്രചാരണത്തിന്  പ്രധാന മന്ത്രി നരേന്ദ്ര മോഡിയെത്തും. സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി കൽപ്പറ്റയിൽ വാർത്താ സ മ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. തിയതി പിന്നീട് അറിയിക്കുമെന്നും തുഷാർ പറഞ്ഞു.  
വയനാടിന്റെ വികസന കാര്യങ്ങൾ മാത്രമല്ല ,മോദി സർക്കാർ തിരിച്ചു വരുന്നതിനാണ് തനിക്ക്  വോട്ട് ചെയ്യുക എന്ന് അദ്ദേഹം പറഞ്ഞു. ന്യൂന പക്ഷ വോട്ട് പെട്ടിയിലാക്കാനാണ് രാഹുൽ വരുന്നത്. എന്നാൽ കേരളത്തിൽ ഇത്തരം കാഴ്ച പ്പാടുകൾക്ക് പ്രസക്തിയില്ലന്ന്  രാഹുലിന് അറിയില്ല . പ്രതി പക്ഷ നേതാവാകാനാണ് രാഹുൽ വയനാട്ടിലെത്തുന്നത്. ഞങ്ങൾ പോലും കേട്ടിട്ടില്ലാത്ത  ആളാണ് ദേശീയ നേതാവായ രാഹുലിനോട് മത്സരിക്കുന്ന എൽ. ഡി.എഫ്. സ്ഥാനാർത്ഥി. വയനാട്ടിൽ മത്സരം  എൽ. ഡി.എഫും  യു.ഡി. എഫും ഒന്നിച്ചായതിനാൽ  മത്സരം രാഹുലും തുഷാറും തമ്മിലായിരിക്കും  എന്നും അദ്ദേഹം പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *