October 21, 2026

ടി.എൽ .സാബു ചെയർമാൻ സ്ഥാനം രാജിവെച്ചില്ലങ്കിൽ പുറത്താക്കുമെന്ന് കെ.ജെ. ദേവസ്യ .

0
IMG-20190403-WA0045
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി:   ബത്തേരി നഗര സഭയിൽ   ടി.എൽ .സാബു ചെയർമാൻ സ്ഥാനം രാജിവെച്ചില്ലങ്കിൽ  പുറത്താക്കുമെന്ന് കെ.ജെ. ദേവസ്യ .വയനാട്ടിലെ എൽ.ഡി.എഫ് ബന്ധം വിടണമെന്ന് കേരള കോൺഗ്രസ് എം ജില്ലാ ഘടകത്തോട് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരുന്നു. കേരള കോൺഗ്രസ് എം വൈസ് ചെയർമാൻ ജോസ്.കെ മാണി വയനാട് ജില്ലാ പ്രസിഡന്റ് കെ.ജെ ദേവസ്യയുമായി കഴിഞ്ഞ ദിവസം ഫോണിൽ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത് … രാഹുൽ ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനു മുൻപ് തീരുമാനം വേണമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ബത്തേരി മുനിസിപ്പാലിറ്റിയിലെ ചെയർമാനായ കേരള കോൺഗ്രസിലെ ടി.എൽ സാബു ,ആലോചിച്ചതിനു ശേഷമെ തീരുമാനമെടുക്കു എന്ന നിലപാടാണ് സ്വീകരിച്ചത്. കേരള കോൺഗ്രസിന്റെ ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച ടി.എൽ സാബു ഇന്ന് വൈകിട്ട് 5 മണിക്കുള്ളിൽ രാജി വെച്ചില്ലെങ്കിൽ പാർട്ടിയിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കുമെന്ന് കേരള കോൺഗ്രസ് (എം) വയനാട് ജില്ല പ്രസിഡന്റ് കെ.ജെ ദേവസ്യ പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *