July 16, 2026

രാഹുൽ വയനാട്ടിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ചു.

0
Rahul-Gandhi-nomination-nalkunnu-1
By ന്യൂസ് വയനാട് ബ്യൂറോ
സി.വി.ഷിബു. 

ജനലക്ഷങ്ങളെ ആവേശത്തിലാഴ്ത്തി രാഹുൽ ഗാന്ധി വയനാട്ടിൽ യു.ഡി. എഫ്. സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു .പ്രിയങ്ക ഗാന്ധി , കെ.സി. വേണുഗോപാൽ, വി.വി. പ്രകാശ്,  പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, വയനാട് ഡി.സി.സി. പ്രസിഡണ്ട് ഐ.സി. ബാലകൃഷ്ണൻ എന്നിവർ ചേർന്ന് രാവിലെ 11.30. ഓടെയാണ് വരണാധികാരി കൂടിയായ വയനാട് ജില്ലാ കലക്ടർ എ.ആർ. അജയകുമാർ മുമ്പാകെ പത്രിക നൽകിയത്. കൽപ്പറ്റ നഗരത്തെ ജനസാഗരമാക്കി   റോഡ് ഷോയും നടത്തി. രാവിലെ 11-ന് കൽപ്പറ്റ എസ്. കെ.എം.ജെ. ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിലെ ഹെലിപാഡിലിറങ്ങിയ പ്രിയങ്കയും രാഹുലും അതേ ഹെലികോപ്റ്ററ്റിൽ ഉച്ചക്ക് ഒന്നരയോടെ കോഴിക്കോട്ടേക്ക് മടങ്ങി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *