April 25, 2024

സി.പി.എമ്മിനെതിരെ ഒരു വാക്കും പറയില്ലെന്ന് രാഹുല്‍ഗാന്ധി: തെക്കേ ഇന്ത്യക്കൊരു സന്ദേശം നല്‍കാനാണ് വയനാട്ടില്‍ മത്സരിക്കുന്നത്

0
Img 20190404 165310
 സി.വി.ഷിബു 
കൽപ്പറ്റ : 



സി.പി.എം. തനിക്കെതിരെ എത്രത്തോളം വരേയും പറഞ്ഞോട്ടെ. ഒരു വാക്കും താന്‍
അവര്‍ക്കെതിരെ പറയില്ലെന്നും തെക്കേ ഇന്ത്യയിൽ ഒരു സന്ദേശം നൽകാനാണ് വയനാട്ടിൽ  വന്നതെന്നും     കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പറഞ്ഞു.
വയനാട് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക
സമര്‍പ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ റോഡ് ഷോയ്ക്ക് ശേഷം
മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി
ഭരണത്തിനെതിരായ പ്രക്ഷോഭത്തില്‍ സി.പി.എമ്മും ഇടപെടുന്നുണ്ട്. തന്റെ
സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് അവര്‍ ഉന്നയിക്കുന്ന ആരോപണത്തിന്
അതേ നിലവാരത്തില്‍ മറുപടിയില്ലെന്നും രാഹുല്‍ പറഞ്ഞു. ഇന്ത്യ ഒന്നാണെന്ന
സന്ദേശം നല്‍കുകയാണ് വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ ചെയ്യുന്നത്.
വടക്ക്, തെക്ക്, വടക്കുകിഴക്കന്‍, കിഴക്ക് എന്ന വിവേചനം ഇന്ത്യയിലില്ല.
ഓരോ പ്രദേശത്തിനും സംസ്‌ക്കാരവും ഭാഷയുമുണ്ട്. എന്നാല്‍ മോദിയും
ആര്‍.എസ്.എസും. ദക്ഷിണേന്ത്യയെ ആക്രമിക്കുകയാണ്. തെക്കേ ഇന്ത്യയെ
അവഹേളിക്കുന്ന പ്രധാനമന്ത്രി നരേദ മോദിയേയും ബി.ജെ.പി.യേയും
നേരിടുന്നതിനാണ് വയനാട്ടില്‍ മത്സരിക്കുന്നതെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു.
തെക്കേ ഇന്ത്യയിലെ ജനങ്ങള്‍, അവരുടെ ഭാഷ, സംസ്‌ക്കാരം എന്നിവയെ
അവഗണിക്കുകയാണ് നരേന്ദ്രമോദി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ
ജനങ്ങളോടൊപ്പമാണ് താനും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും എന്ന സന്ദേശം
രാജ്യമാകെ എത്തിക്കുന്നതിനാണ് മത്സരിക്കുന്നത്.  ഇന്ത്യയുടെ
കാവല്‍ക്കാരനാണ് എന്നാണ് മോദി അവകാശപ്പെടുന്നത്. എന്നാല്‍
അംബാനിയെപ്പോലുള്ളവരെ കൂട്ടുപിടിച്ച് രാജ്യത്തിന്റെ സമ്പത്ത്
കൊള്ളയടിച്ച് അവര്‍ക്ക് നല്‍കുകയാണ്. മോദി ഭരണത്തില്‍ തൊഴിലാളികളും
കര്‍ഷകരും സംതൃപ്തരല്ല. തൊഴിലിന് വേണ്ടിയുള്ള വലിയ പ്രതീക്ഷയിലാണ്
രാജ്യത്തെ യുവജനങ്ങളെന്നും അദ്ദേഹം പറഞ്ഞു.
തെക്കേ ഇന്ത്യയെ അവഹേളിക്കുന്ന പ്രധാനമന്ത്രി നരേദ മോദിയേയും
ബി.ജെ.പി.യേയും നേരിടുന്നതിനാണ് വയനാട്ടില്‍ മത്സരിക്കുന്നതെന്ന്
രാഹുല്‍ഗാന്ധി പറഞ്ഞു. തെക്കേ ഇന്ത്യയിലെ ജനങ്ങള്‍, അവരുടെ ഭാഷ,
സംസ്‌ക്കാരം എന്നിവയെ അവഗണിക്കുകയാണ് നരേന്ദ്രമോദി. ദക്ഷിണേന്ത്യന്‍
സംസ്ഥാനങ്ങളിലെ ജനങ്ങളോടൊപ്പമാണ് താനും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും
എന്ന സന്ദേശം രാജ്യമാകെ എത്തിക്കുന്നതിനാണ് മത്സരിക്കുന്നത്. സി.പി.എം.
ശത്രുവല്ലെന്നും അദ്ദേഹം പറഞ്ഞു. കെ.സി.വേണുഗോപാല്‍ , പ്രതിപക്ഷ നേതാവ്
രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,
പി.കെ.കുഞ്ഞാലിക്കുട്ടി, അനൂപ് ജേക്കബ്, ജോസ് കെ. മാണി തുടങ്ങിയ
നേതാക്കളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

ഫോട്ടോ . രാഹുൽ ഗാന്ധി കൽപ്പറ്റ എസ്. കെ. എം. ജെ. ഹയർ സെക്ക്കണ്ടറി സ്കു്കൂളിൽ  മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നു.  ഫോട്ടോ .. സി.വി. ഷിബു

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *