November 11, 2026

വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ 13,57,819 വോട്ടര്‍മാര്‍: കൂടുതൽ വോട്ടർമാർ വണ്ടൂരിൽ: കുറവ് തിരുവമ്പാടിയിൽ.

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 
പുതുതായി വോട്ടര്‍പട്ടികയില്‍ ഇടംനേടിയവരുള്‍പ്പെടെ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ 13,57,819 വോട്ടര്‍മാര്‍. ഇതില്‍ 7,63,642 വോട്ടര്‍മാരും വയനാടിനു പുറത്തുള്ള നാലു നിയോജക മണ്ഡലങ്ങളിലാണ്. 5,94,177 വോട്ടര്‍മാരാണ് വയനാട്ടില്‍. ഇതില്‍ 2,93,666 പുരുഷന്മാരും 3,00,511 സ്ത്രീകളുമുണ്ട്. ലോക്‌സഭാ മണ്ഡലത്തില്‍ ആകെ 6,73,011 പുരുഷ വോട്ടര്‍മാരും 6,84,807 സ്ത്രീ വോട്ടര്‍മാരുമാണുള്ളത്. വോട്ടര്‍മാരുടെ വിശദാംശങ്ങള്‍ (നിയോജക മണ്ഡലം, പുരുഷന്‍, സ്ത്രീ, ആകെ വോട്ടര്‍മാര്‍ എന്നീ ക്രമത്തില്‍): മാനന്തവാടി- 92910, 93487, 186397, സുല്‍ത്താന്‍ ബത്തേരി- 104972, 107866, 212838, കല്‍പ്പറ്റ- 95784, 99158, 194942, തിരുവമ്പാടി- 84658, 85630, 170289, ഏറനാട്- 86692, 84334, 171026, നിലമ്പൂര്‍- 101960, 105841, 207801, വണ്ടൂര്‍- 106035, 104891, 214526. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് മാര്‍ച്ച് 25 വരെ ലഭിച്ച അപേക്ഷകള്‍ പരിഗണിച്ചാണ് പുതിയ ലിസ്റ്റ് തയ്യാറാക്കിയത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *