April 23, 2026

വയനാട് ജില്ലയെ വർണ്ണാഭമാക്കുവാൻ ഗ്രീൻസ് വൈൽഡ് ലൈഫ് ഫോറവും ,മെക് ലോഡ്‌സ് ഇംഗ്ലീഷ് സ്കൂളും കൈകോർക്കുന്നു.

0
IMG-20190405-WA0045
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി :- വയനാട് ജില്ലാ കവാടമായ ലക്കിടി മുതൽ കർണ്ണാക അതിർത്തി വരെ നാഷണൽ ഹൈവേ 766 ൽ 62 കിലോമീറ്റർ നീളത്തിലുള്ള പാതക്ക് ഇരുവശവും അതിമനോഹരങ്ങളായ പെയിന്റിങ്ങുകൾ കൊണ്ട് മനോഹരമാക്കുമെന്നു ഗ്രീൻസ് വൈൽഡ് ലൈഫ് ഫോറം ഭാരവാഹികൾ ബത്തേരിയിൽ അറിയിച്ചു.ഗ്രീൻ വൈൽഡ് ലൈഫ് ഫോറവും ,ബത്തേരി മെക് ലോഡ്‌സ് ഇംഗ്ലീഷ് സ്കൂളും സംയുക്ത്തമായി നടത്തുന്ന സ്ട്രീറ്റ് ലൈവ് പെയിന്റിങ് എന്ന പദ്ധതിയുടെ ഉൽഘടനം ഏപ്രിൽ ആറിന് രാവിലെ ബത്തേരി മെക് ലോഡ്‌സ് ഇംഗ്ലീഷ് സ്കൂളിൽ വെച്ച് നടക്കും.കേരളത്തിനകത്തും പുറത്തും നിന്നുമായി പ്രശസ്ത ചിത്രകാരന്മാരും ,കോഴിക്കോട് യൂണിവേഴ്സൽ ആർട്സിലെ അധ്യാപകരും, വിദ്യാർത്ഥികളും   പെയിന്റിങ്ങിൽ പങ്കാളികളാകുമെന്നു ഗ്രീൻസ് വൈൽഡ് ലൈഫ് ഫോറം ഭാരവാഹിയും ,  ചിത്രകാരനുമായ റഷീദ് ഇമാജും, മെക് ലോഡ്‌സ് ഇംഗ്ലീഷ് സ്കൂൾ മാനേജിങ് ഡയറക്ടർ ഷിംജിത് ദാമുവും അറിയിച്ചു, കൂടുതൽ വിവിരങ്ങൾക്കു 04936 -270955 ,എന്ന നമ്പറിലോ ,815790  9596 എന്ന നമ്പറിലോ ബന്ധപ്പെടാം.
                       ജയരാജ് ബത്തേരി 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *