April 27, 2024

എ.കെ. ആന്റണിയും ഉമ്മൻ ചാണ്ടിയും ചൊവ്വാഴ്ച വയനാട്ടിൽ

0
എ.കെ. ആന്റണിയും ഉമ്മൻ ചാണ്ടിയും  ചൊവ്വാഴ്ച വയനാട്ടിൽ 

കൽപ്പറ്റ:   വയനാട് പാർലമെന്റ് മണ്ഡലത്തിൽ യു.ഡി. എഫ്. സ്ഥാനാർത്ഥിയായി  മത്സരിക്കുന്ന  രാഹുൽ ഗാന്ധിക്ക് വോട്ടഭ്യർത്ഥിക്കാൻ കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആൻ്റണിയും എ.ഐ.സി. സി. ജനറൽ സെക്രട്ടറി ഉമ്മൻകണ്ടിയും  ചൊവ്വാഴ്ച്ച വയനാട് മണ്ഡലത്തിൽ  എത്തും. വൈകുന്നേരം 4 ന് മാനന്തവാടി തലപ്പുഴയിലാണ്  എ.കെ. ആന്റണിയുടെ  ആദ്യ തെരഞ്ഞെടുപ്പ് പൊതുയോഗം. തുടർന്ന് 5.30 ന് പുൽപ്പള്ളിയിലും , 6.30 ന് കൽപ്പറ്റ ടൗണിലും എ. കെ ആൻ്റണി പ്രസംഗിക്കും.
   എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി ചൊവ്വാഴ്ച  (9/4/19) വയനാട് ലോക്സഭാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ പങ്കെടുക്കും. വൈകുന്നേരം 6 ന് ഏറനാട് കാവന്നൂരിലാണ് ആദ്യ യോഗം നടക്കുക. പിന്നീട് 7 ന് നിലമ്പൂർ എടക്കര, വണ്ടൂർ എന്നിവടങ്ങളിലെ യോഗങ്ങളിലും അദ്ദേഹം പങ്കെടുക്കും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *