April 18, 2026

രാജ്യസ്നേഹം വളർത്തിയെടുക്കാൻ വിദ്യാഭാസത്തെ പ്രാപ്തമാക്കുക: ഡോ: ഹുസൈൻ രണ്ടത്താണി.

0
By ന്യൂസ് വയനാട് ബ്യൂറോ
നടവയൽ : രാജ്യസ്നേഹത്തെ ഊട്ടിയുറപ്പിക്കുന്നതിനു വിദ്യാർഥിത്വം ഉപയോഗിക്കണമെന്ന് പ്രമുഖ ചരിത്രകാരൻ ഡോ: ഹുസൈൻ രണ്ടത്താണി അഭിപ്രായപ്പെട്ടു. നടവയലിൽ സി എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ കോൺവെക്കേഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു  അദ്ദേഹം. വിദ്യാഭ്യാസം നേടിയെടുക്കുന്നതിന് അതിരുകളും അതിർത്തികളും ഭേദിച്ച് ഒരുപാടു മുന്നേറണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. 
                      പുത്തനത്താണി സി പി കോളേജ് മാനേജർ ടി. ഉബൈദ് പരിപാടി ഉദ്‌ഘാടനം ചെയ്തു. കോളേജ് മാനേജർ ടി കെ അബ്ദുറഹിമാൻ ബാഖവി വിദ്യാർത്ഥികൾക്കുള്ള അനുമോദന സന്ദേശം നൽകി. കോളേജ് പ്രിൻസിപ്പൽ നാസർ പേരാമ്പ്ര അധ്യക്ഷത വഹിച്ചു.  വിവിധ വകുപ്പുകളിൽ നിന്നും പഠനം  കഴിഞ്ഞു പുറത്തുപോകുന്ന വിദ്യാർത്ഥികൾക്കുള്ള സെർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഐഫർ
ഡയറക്ടർ കെ എം ശംസുദ്ധീൻ  കോളേജ് വൈസ് പ്രിൻസിപ്പൽ ഫഹദ് പി സി, ഇംഗ്ലീഷ് വകുപ് അധ്യക്ഷൻ ജോസഫ് കെ എം, ദിലീപ് ടി കെ, ഷിബുകൃഷ്ണൻ, ഷബീന ഇബ്രാഹിം, അർഷാ, ആതിര എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *