മാനന്തവാടിയുടെ മനം കവർന്ന‌് എൽ.ഡി.എഫ‌് സ്ഥാനാർഥി പി. പി സുനീറിന്റെ മൂന്നാംവട്ട പര്യടനം.
മാനന്തവാടി
മാനന്തവാടിയുടെ മനം കവർന്ന‌് എൽ.ഡി.എഫ‌് സ്ഥാനാർഥി പി പി സുനീറിന്റെ മൂന്നാംവട്ട പര്യടനം. തിങ്കളാഴ‌്ച്ച ആദിവസി, കർഷക മേഖലകളിൽ ആവേശം വിതച്ചായിരുന്നു പര്യടനം. സ‌്ത്രീകളുൾപ്പെടെ നൂറുകണക്കിനാളുകൾ സ്വീകരണ കേന്ദ്രങ്ങളിലെത്തി. ഗ്രാമഹൃദയങ്ങൾ കീഴടക്കി സുനീറിന്റെ വിജയയാത്ര തുടരുകയാണ‌്. വലിയ സ‌്ത്രീ പങ്കാളിത്തമാണ‌് ഓരോ സ്വീകരണ കേന്ദ്രങ്ങളിലും. കർഷകർ, തൊഴിലാളികൾ, യുവജനങ്ങൾ, വിദ്യാർഥികൾ എന്നിവരെല്ലാം എൽഡിഎഫിനൊപ്പം ചേരുകയാണ‌്. രാവിലെ 8.30ന‌് തിരുനെല്ലി പഞ്ചായത്തിലെ അരണപ്പാറയിലായിരുന്നു തിങ്കളാഴ‌്ച്ച പര്യടനത്തിന്റെ തുടക്കം. സി കെ ശശീന്ദ്രൻ എംഎൽഎ ഉദ‌്ഘാടനം ചെയ‌്തു. തിരുനെല്ലി പഞ്ചായത്ത‌് പ്രസിഡന്റ‌് ജി മായാദേവി അധ്യക്ഷയായി. മാനന്തവാടി നഗരസഭ, തിരുനെല്ലി, തവിഞ്ഞാൽ, വെള്ളമുണ്ട പഞ്ചായത്തുകളിലെ കേന്ദ്രങ്ങളിലായിരുന്നു പര്യടനം. ചേകാടി, മുള്ളൻകൊല്ലി ഒണ്ടയങ്ങാടി, കുറ്റിമൂല, ഗോദാവരി, കുഴിനിലം, ഒഴക്കോടി, വിമലനഗർ, വെൺമണി, കുളത്താട, മക്കിമല, പേര്യ 34, വളാട‌് എച്ച‌്എസ‌്, കുഞ്ഞോം, പുതുശ്ശേരി, മൂളിത്തോട‌്, പുളിഞ്ഞാൽ, ഒഴുക്കൻമൂല പാലിയാണ കാരക്കാമല പാലുകുന്ന‌് ചുണ്ടക്കുന്ന‌്, കരിശിങ്കൽ എന്നിവിടങ്ങളിൽ പര്യടനം നടത്തി കൊയിലേരിയിൽ സമാപിച്ചു. രാത്രി വൈകിയും നൂറുകണക്കിനുപേർ സ്ഥാനാർഥിയെ സ്വീകരിക്കാൻ വിവിധ കേന്ദ്രങ്ങളിൽ കാത്തുനിന്നു. സിപിഐ നേതാവ‌് ആനി രാജ കുരിശിങ്കലിലും കെ ഇ ഇസ‌്മായിൽ പേര്യ 42ലും സംസാരിച്ചു.
വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു പര്യടനം. ബൈക്ക‌് റാലിയും പ്രചാരണത്തിന‌് കൊഴുപ്പേകി. പടക്കം പൊട്ടിച്ചായിരുന്നു പലയിടങ്ങളിലെയും വരേവേൽപ്പ‌്. സ്വീകരണ പൊതുയോഗങ്ങളിൽ എൽഡിഎഫ‌് ബൂത്ത‌് കമ്മിറ്റികൾക്കും എൽഡിഎഫ‌് ഘടകകക്ഷികളുടെ വർഗ ബഹുജന സംഘടനകൾക്കും വേണ്ടി ഹാരാർപ്പണമുണ്ടായി. സ‌്ത്രീകളും കുട്ടികളും ആദിവാസി വയോജനങ്ങളും കൊന്നപ്പൂക്കളും ബൊക്കകളും നൽകി സ്ഥാനാർഥിയെ വരവേറ്റു. ചൂട‌് ശമിപ്പിച്ച‌് ഇടക്ക‌് പെയ‌്ത മഴയും പ്രാചാരണച്ചൂട‌് കുറച്ചില്ല.
സ്വീകരണ കേന്ദ്രങ്ങളിൽ എൽഡിഎഫ‌് നേതാക്കാളായഒ ആർ കേളു എംഎൽഎ, പി വി സഹദേവൻ, ഇ ജെ ബാബു, എം പി.അനിൽ, പി കെ ഷബീറലി, എ പി കുര്യാക്കോസ‌്, കുര്യാക്കോസ് മുള്ളൻമട,എം പി ശശികുമാർ, പി വി പത്‌മനാഭൻ, മൊയ‌്തു കുന്നത്ത‌്, എഎൻ പ്രഭാകരൻ, കെ റഫീഖ‌്, കെ എം വർക്കി, ജോണി മറ്റത്തിലാനി, ജസ്റ്റിൻ ബേബി, സുബൈർ കടന്നോളി, വി കെ ശശിധരൻ, വി വി ആന്റണി, എ.പി. കുര്യാക്കോസ്,തുടങ്ങിയവർ സംസാരിച്ചു.





Leave a Reply