April 25, 2024

യുവകലാസാഹിതി സംസ്ഥാന കലാജാഥക്ക് സ്വീകരണം നൽകി.

0
Img 20190409 Wa0123
യുവകലാസാഹിതി സംസ്ഥാന കലാജാഥക്ക് സ്വീകരണം നൽകി.
മാനന്തവാടി: യുവകലാസാഹിതി സംസ്ഥാന സമതിയുടെ നേതൃത്വത്തിൽ ഇന്ത്യക്ക് വെളിച്ചമേകാൻ ഹൃദയപക്ഷത്ത് അണിചേരുക, ഭരണഘടന, ജനാധിപത്യം, മതേതരത്വം, സാമൂഹ്യനീതി സംരക്ഷിക്കാൻ എന്നി സന്ദേശമുയർത്തി നടത്തുന്ന കലാജാഥയ്ക്ക് മാനന്തവാടിയിൽ സ്വീകരണം നൽകി. മാനന്തവാടി ബസ്സ് സ്റ്റാന്റിൽ നൂറ് കണക്കിന് പേരണ് കാഴ്ചക്കാരയെത്തിയത്. നോട്ട് നിരോധനം, കർഷക അത്മഹത്യ, വില വർദ്ധനവ്, പ്രളയ സഹായം നിഷേധിച്ച കേന്ദ്ര സർക്കാർ നിലപാടുകൾ ഉൾക്കൊള്ളിച്ച സംഗീത നാടകം ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി.
 കോഴിക്കോട് യുവകലാസാഹിതി നാടക ഗ്രാമാണ് ജാഥയിൽ പരിപാടികൾ അവതരിപ്പിക്കുന്നത്. വാസുവാളിയിൽ രചനയും സുബ്രമണ്യൻ സംവിധാനവും ജിനിൽമിത്ര കൊറിയോഗ്രാഫിയും നിർവഹിച്ച നാടകത്തിൽ ബാൽറാംകോട്ടുർ, കെ.വി.സത്യൻ, സുമതിഹരിഹർ, കമലരാമല്ലൂർ, എന്നിവർ അഭിനയിക്കുന്നു.അഷറഫ് കുര്യവട്ടൂറാണ് കോഡിനേറ്റർ കലാജാഥ വയനാട് ജില്ലയിലെ പര്യടനം നാളെ (11/4/19) വൈകുന്നേരത്തെ വൈത്തിരിയിലെ പരിപാടിയോടെ സമാപിക്കും മാനന്തവാടിയിലെ പരിപാടിക്ക് ഇ.ജെ.ബാബു, ഷിബു കുറുമ്പേമടം,ജീപ്സൺ വി.പോൾ, എം.എഫ്. ഫ്രാൻസിസ്, ജാഫർ എന്നിവർ നേതൃത്വം നൽകി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *