April 19, 2026

എം. കൃഷ്ണൻനമ്പ്യാരുടെ നിര്യാണത്തിൽ അനുശോചന യോഗവും മൗനജാഥയും നടത്തി.

0
By ന്യൂസ് വയനാട് ബ്യൂറോ
 വെള്ളമുണ്ട .. -വെള്ളമുണ്ടപബ്ലിക് ലൈബ്രറിയുടെ ആദ്യകാല പ്രവർത്തകനും എ.യു.പി സ്കൂൾ ആദ്യകാല അധ്യാപകനും സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യവുമായിരുന്ന എം കൃഷ്ണൻ നമ്പ്യാരുടെ  (106) മരണത്തിൽ അനുശോചിച്ച്  ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ടൗണിൽ മൗനജാഥ നടത്തി. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് – പി തങ്കമണി ഉൾപ്പെടെ നൂറോളം പേർ ജാഥയിൽ പങ്കെടുത്തു.തുടർന്ന് പഞ്ചായത്ത് പരിസരത്ത് അനുശോചന യോഗം നടത്തി ലൈബ്രറി പ്രസിഡണ്ട് എം.മുരളീധരൻ സ്വാഗതം പറഞ്ഞു. മാസ്റ്ററുടെ സേവനങ്ങളെക്കുറിച്ച് സ്വാഗത പ്രസംഗത്തിൽ സൂചിപ്പിച്ചു.    

വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് – പി തങ്കമണി
അധ്യക്ഷയായിരുന്നു.  എം.ചന്ദ്രൻ മാസ്റ്റർ അനുശോചന പ്രസംഗത്തിൽ കൃഷ്ണൻ നമ്പ്യാർ മാസ്റ്ററുടെ സേവനങ്ങളും സാമൂഹ്യ പ്രവർത്തനങ്ങളും അധ്യാപന രംഗത്തെയം മറ്റു സാംസ്കാരിക മേഖലകളിലെയും പ്രവർത്തനങ്ങളെ വിശദമായി സൂചിപ്പിച്ചു. പി.ജെ ആന്റണി, റെജി പുന്നോലിൽ കെ.സി മായൻ ഹാജി കെ.എം ബാഹുലേയൻ സക്കീന കുടുവ -മണിമ അന്ത്രു- സി.പി മൊയ്തീൻ -പി.മുഹമ്മദ് മംഗലശ്ശേരി നാരായണൻ ആർ സുരേന്ദ്രൻ മാസ്റ്റർ എ.ജോണി – സൂപ്പി – ഇ.കെ ,സുകുമാരൻ എന്നിവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി എം.മണികണ്Oൻ നന്ദി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *