March 29, 2024

ഡ്യൂട്ടിയുളളവര്‍ക്കും വോട്ടുചെയ്യാം: പോസ്റ്റല്‍ ബാലറ്റ് തയ്യാറായി

0


 
ഡ്യൂട്ടിയുളളവര്‍ക്കും വോട്ടുചെയ്യാം

പോസ്റ്റല്‍ ബാലറ്റ് തയ്യാറായി


     പോളിംഗ് ഡ്യൂട്ടിക്കായി തെരഞ്ഞെടുക്കപ്പെട്ട ജീവനക്കാര്‍ക്ക് സമ്മതിദാനവകാശം വിനിയോഗിക്കാനായി  പോസ്റ്റല്‍ ബാലറ്റും ഇലക്ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റും തയ്യാറായി. തെരഞ്ഞെടുപ്പ് പ്രകിയയില്‍ മുന്‍കാലം മുതലെ ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്കായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവിഷ്‌കരിച്ചതാണ് ഈ സംവിധാനം. സര്‍വ്വീസ് വോട്ടര്‍മാരെ കൂടാതെ ഇലക്ഷന്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിട്ടുളള   പോലീസ്, ഫയര്‍ ഫോഴ്‌സ്, ഹോംഗാര്‍ഡ് ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക്  പോസ്റ്റല്‍ ബാലറ്റിന് അര്‍ഹതയുണ്ട്.  ഫോം 12 ലാണ് ഇതിനായി ജീവനക്കാര്‍ അപേക്ഷിക്കേണ്ടത്. ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റിന് ഫോം 12എയിലാണ് അപേക്ഷ നല്‍കേണ്ടത്.   സര്‍വ്വീസ് വോട്ടര്‍മാര്‍ക്കുളള പോസ്റ്റല്‍ ബാലറ്റ് ഇത്തവണ ഇലക്‌ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം (ഇ.ടി.പി.ബി.എസ്) വഴിയാണ് നടപ്പാക്കുക. സ്വന്തം പാര്‍ലമെന്റ് മണ്ഡലത്തിനുളളില്‍ തന്നെ ഡ്യൂട്ടിയുളളവര്‍ക്ക് ഇലക്ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റാണ് നല്‍കുക. ഇതുപയോഗിച്ച് മണ്ഡലത്തിലെ ഏതു ബൂത്തില്‍ നിന്നും ഡ്യൂട്ടിയിലുളളവര്‍ക്ക് വോട്ടുചെയ്യാം. പോലീസ്, ഫയര്‍ ഫോഴ്‌സ്, ഹോംഗാര്‍ഡ്, മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ ബാലറ്റ് സംബന്ധിച്ച നടപടിക്രമങ്ങള്‍ സ്വീകരിക്കേണ്ടത് അതത് വകുപ്പിലെ നോഡല്‍ ഓഫീസര്‍മാരാണ്. 

പോളിംഗ് ഉദ്യോഗസ്ഥരുടെ രണ്ടാം ഘട്ട പരിശീലത്തിനുളള നിയമന കത്തിനോടൊപ്പം ഫോറങ്ങള്‍ വിതരണം ചെയ്യും. പരിശീലനകേന്ദ്രങ്ങളിലും പോസ്റ്റല്‍ സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളിലും പോസ്റ്റല്‍ ബാലറ്റ് ലഭിച്ച പോളിംഗ് ഉദ്യോഗസ്ഥര്‍ക്കായി ഒരുക്കിയ വോട്ടര്‍ സഹായം കേന്ദ്രത്തിലെ പ്രത്യേക പോളിംഗ് കേന്ദ്രത്തില്‍ വോട്ടിംഗ് കമ്പാര്‍ട്ടുമെന്റുകള്‍ ഏര്‍പ്പെടുത്തും. ഇക്കാര്യങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളെയും രേഖാമൂലം അറിയിക്കും.   

പോസ്റ്റല്‍ വോട്ട് ചെയ്യേണ്ട വിധം:

  പോളിംഗ് ഉദ്യോഗസ്ഥന്‍ തന്റെ പോസ്റ്റല്‍ ബാലറ്റുമായി വോട്ടിംഗ് കമ്പാര്‍ട്ട്‌മെന്റില്‍ കയറി വോട്ട് രേഖപ്പെടുത്തി ഫോം 13 എ യിലെ നിര്‍ദ്ദിഷ്ട സ്ഥാനത്തും പോസ്റ്റല്‍ ബാലറ്റ് അയക്കേണ്ട കവറിലും പോസ്റ്റല്‍ ബാലറ്റിന്റെ സീരിയല്‍ നമ്പര്‍ രേഖപ്പെടുത്തണം. വോട്ട് രേഖപ്പെടുത്തിയ പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍ ഫോം. 13 ബി കവറില്‍ നിക്ഷേപിക്കുകയും സീല്‍ ചെയ്യുകയും വേണം. അതിനുശേഷം ഫോം 13 എ യിലെ സത്യവാങ്മൂലം പൂരിപ്പിച്ച് ഒപ്പ് രേഖപ്പെടുത്തി ഗസ്റ്റഡ് ഓഫീസറെകൊണ്ട് സാക്ഷ്യപ്പെടുത്തി വാങ്ങണം. ഫോം 13എ യും പോസ്റ്റല്‍ ബാലറ്റ് അടങ്ങിയ ഫോം 13ബി മുദ്രവെച്ച കവറും മറ്റൊരു വലിയ കവറില്‍ (ഫോം 13 സി) നിക്ഷേപിച്ച് മുദ്രവെച്ച് വോട്ടര്‍ സഹായക കേന്ദ്രത്തിലെ ബാലറ്റ് പെട്ടിയില്‍ നിക്ഷേപിക്കണം. 

    തെരഞ്ഞെടുപ്പിനായി വോട്ടര്‍ പട്ടികയുടെ മാര്‍ക്ക്ഡ് കോപ്പി തയ്യാറാക്കുന്നതു വരെ മാത്രമേ പോസ്റ്റല്‍ ബാലറ്റ് വിതരണം ചെയ്യുകയുളളു. പരിശീലനകേന്ദ്രങ്ങളിലും വിതരണ കേന്ദ്രങ്ങളിലും പോസ്റ്റല്‍ ബാലറ്റ് വോട്ട് ചെയ്യാത്ത ഉദ്യോഗസ്ഥര്‍ പിന്നീട് പോസ്റ്റല്‍ ബാലറ്റ് തപാലില്‍ ബന്ധപ്പെട്ട റിട്ടേണിംഗ്  ഓഫീസര്‍ക്ക് അയച്ചു കൊടുക്കണം. റിട്ടേണിംഗ് ഓഫീസര്‍മാരുടെ കാര്യാലയങ്ങളില്‍ ഡ്രോപ്‌ബോക്‌സ് സൗകര്യം ഉണ്ടായിരിക്കുന്നതല്ല. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *