April 21, 2026

രാഹുലിന്റെ വിജയത്തിന് വയനാട്ടിൽ കൂറ്റൻ ബൈക്ക് റാലി.

0
IMG-20190413-WA0029
By ന്യൂസ് വയനാട് ബ്യൂറോ
രാഹുലിന്റെ വിജയത്തിന് വയനാട്ടിൽ കൂറ്റൻ ബൈക്ക് റാലി. 
കൽപ്പറ്റ: വയനാട് പാർലമെൻറ് മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥി  രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം   വലതുപക്ഷ വിദ്യാർത്ഥി സംഘടനാ കൂട്ടായ്മയായ  യു.ഡി.എസ്. എഫിന്റെ നേതൃത്വത്തിൽ വയനാട്ടിൽ കൂറ്റൻ ബൈക്ക് റാലി നടത്തി. ബത്തേരിയിൽ നിന്ന് ആരംഭിച്ച് ദേശീയ പാതയിലൂടെ കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത്  സമാപിച്ച റാലിയിൽ  നൂറ് കണക്കിന് ബൈക്കുകളിലായി അഞ്ഞൂറിലധികം യുവജനങ്ങൾ റാലിയിൽ പങ്കെടുത്തു . ബത്തേരിയിൽ എം.എസ്. എഫ്.  ദേശീയ പ്രസിഡണ്ട് ടി.പി. അഷ്റഫലി  ബൈക്ക് റാലി ഉദ്ഘാടനം  ചെയ്തു. കൽപ്പറ്റ നഗരത്തിൽ റാലി എത്തിയപ്പോൾ മുൻ എം.എൽ. എ എൻ. ഡി. അപ്പച്ചന്റെ നേതൃത്വത്തിൽ യു.ഡി. എഫ്. ജില്ലാ ഭാരവാഹികൾ ജാഥാ ക്യാപ്റ്റനും മറ്റ് യു.ഡി. എസ്. എഫ്. ഭാരവാഹികൾക്കും ഹാരാർപ്പണം നടത്തി.  സമാപന സമ്മേളനം എൻ.എസ്.യു. ദേശീയ പ്രസിഡണ്ട് നീരജ് കുന്ദൻ ഉദ്ഘാടനം ചെയ്തു.   കെ.എസ്. യു. സംസ്ഥാന പ്രസിഡണ്ട് കെ.എം. അഭിജിത്ത്, എം.എസ്. എഫ്. സംസ്ഥാന ജനറൽ സെക്രട്ടറി   കെ.എസ്. യു.   സംസ്ഥാന വൈസ് പ്രസിഡണ്ട്   ജെഷീർ  പള്ളിവയൽ, വയനാട് ജില്ലാ പ്രസിഡണ്ട് അമൽ ജോയ് , എം.എസ്. എഫ്. സംസ്ഥാന വൈസ് പ്രസിഡണ്ട് സി. അബ്ദുൾ റഷീദ്,  സംസ്ഥാന സെക്രട്ടറി മുനീർ, കെ.എസ്. യു. സംസ്ഥാന ജനറൽ സെക്രട്ടറി മാത്യം കെ. ജോൺ, ലയണൽ മാത്യു, എം.എസ്. എഫ്. സംസ്ഥാന സമിതി അംഗം പി.പി. ഷൈജൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ബൈക്ക് റാലി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *