April 25, 2024

കേരളം ഭരിക്കുന്നത് കര്‍ഷക താല്‍പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്ന സര്‍ക്കാര്‍: മുല്ലപ്പള്ളി രാമചന്ദ്രന്‍

0
Img 20190412 Wa0097
കല്‍പ്പറ്റ: കേരളം ഭരിക്കുന്നത് കര്‍ഷക താല്‍പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്ന സര്‍ക്കാരാണെന്ന് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കല്‍പ്പറ്റയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ കാര്‍ഷികപ്രശ്‌നങ്ങള്‍ കേന്ദ്രസര്‍ക്കാരിന് മുമ്പില്‍ അവതരിപ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു. അടുത്തിടെ കോണ്‍ഗ്രസ് അധികാരത്തിലേറിയെ മൂന്ന് സംസ്ഥാനങ്ങളിലും കര്‍ഷകരുടെ കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളി. എന്നാല്‍ അധികാരത്തിലേറിയിട്ട് ആയിരം ദിവസം പിന്നിട്ടിട്ടും കടം എഴുതിത്തള്ളാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചിട്ടില്ല. മൊറോട്ടോറിയം കാലാവധി കഴിഞ്ഞാല്‍ പലിശയും കൂട്ടുപലിശയും ചേര്‍ന്ന് വായ്പാതുക ഇരട്ടിയാക്കേനെ ഉപകരിക്കൂ. പ്രളയക്കെടുതിയില്‍ ലക്ഷക്കണക്കിനാളുകളാണ് സഹായം ലഭിക്കാതെ നില്‍ക്കുന്നത്. ജില്ലയില്‍ എണ്ണായിരത്തോളം കര്‍ഷകര്‍ ജപ്തി ഭീഷണി നേരിടുകയാണ്. ഈ നിമിഷം വരെ വയനാട്ടിലെയടക്കം കര്‍ഷകരുടെ പ്രശ്‌നം പ്രധാനമന്ത്രിക്ക് മുമ്പില്‍ അവതരിപ്പിക്കാന്‍ മുഖ്യമന്ത്രിക്ക് സാധിച്ചിട്ടില്ല. എല്ലാത്തരത്തില്‍ കര്‍ഷകതാല്‍പര്യങ്ങള്‍ക്കെതിര് നില്‍ക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ റോഡ്‌ഷോയില്‍ രണ്ട് ലക്ഷം പേര്‍ പങ്കെടുത്തുവെന്ന് പറഞ്ഞത് മാധ്യമങ്ങള്‍ തന്നെയാണ്. കര്‍ഷകറാലിയെന്ന പേരില്‍ സി പി എം നടത്തിയ പരിപാടിയില്‍ പങ്കെടുത്തത് കേവലം 2500 പേരാണ്. യു ഡി എഫ് നാളികേരമുടച്ചപ്പോള്‍ ചിരട്ടയുടക്കാനാണ് എല്‍ ഡി എഫ് ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി പരിഹസിച്ചു. 1957 മുതല്‍ ഇന്ന് വരെ സി പി എം കര്‍ഷകര്‍ക്ക് വേണ്ടിയെന്താണ് ചെയ്തതെന്ന് വ്യക്തമാക്കണം. കര്‍ഷകരെ ദ്രോഹിക്കുന്നതില്‍ സി പി എം മത്സരിച്ചുകൊണ്ടിരിക്കുകയാണ്. ഏതാനം മാസങ്ങള്‍ക്കിടെ ആറ് പേരാണ് വയനാട്ടില്‍ ആത്മഹത്യ ചെയ്തത്. കേരളത്തില്‍ ഇതുവരെ 20 കര്‍ഷകര്‍ ഇടതുമുന്നണി അധികാരത്തിലേറിയതിന് ശേഷം ആത്മഹത്യ ചെയ്തു. കടക്കെണിയില്‍പ്പെട്ട കൃഷിക്കാര്‍ കാര്‍ഷികപ്രക്ഷോഭത്തിന്റെ ഭാഗമാണെന്നാണ് പറയുന്നത്. എന്നാല്‍ ആ സമരവുമായി ഇവര്‍ക്ക് യാതൊരു വൈകാരികബന്ധവുമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. അമിത്ഷായുടെ പാക്കിസ്ഥാനാര്‍ പരാമര്‍ശനം അപകടരമാണ്. രാജ്യത്തെ മതപരമായി ദ്രുവീകരിക്കാനുള്ള പ്രവണതയുടെ ഭാഗമാണിത്. നാനാജാതി മതസ്ഥര്‍ ഒരുമയോടെ തിങ്ങിപാര്‍ക്കുന്ന വയനാട്ടിലേക്ക് അമിത്ഷാ കടന്നുവരണം. ഈ ജനതയുടെ അഭിമാനത്തെയാണ് അദ്ദേഹം ചോദ്യം ചെയ്തതെന്നും ഇത് ക്രൂരതയാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. അമിത്ഷായും മോദിയും സംഘപരിവാര്‍ ശക്തികളുടെ ഇരട്ടസഹോദരന്മാരാണെങ്കില്‍ കേരളത്തില്‍ പിണറായിയും കോടിയേരിക്കുമുള്ളത് അതേനിലവാരം തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ തിരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധിയാണോ, മോദിയാണോ അധികാരത്തില്‍ വരേണ്ടതെന്ന് സി പി എം വ്യക്തമാക്കണം. സീതാറാം യെച്ചൂരി അടക്കമുള്ള നേതാക്കള്‍ ജനാധിപത്യ മതേതരശക്തികള്‍ ഒറ്റകെട്ടായി നില്‍ക്കണമെന്ന് പറയുമ്പോള്‍ നാല് പോളിറ്റ് ബ്യൂറോ അംഗങ്ങളുടെ കേരളത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ ഐ സി ബാലകൃഷ്ണന്‍, കെ  സി റോസക്കുട്ടിടീച്ചര്‍, കെ എല്‍ പൗലോസ്, കെ പി അനില്‍കുമാര്‍, റസാഖ് കല്‍പ്പറ്റ തുടങ്ങിയവര്‍ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *