April 19, 2024

ന്യൂനപക്ഷ പീഢനത്തിന് മോദിയോടൊപ്പം പിണറായിയും കോടിയേരിയും രാവണപക്ഷത്തേക്ക് പോയെന്ന് എം.എം. ഹസ്സൻ.

0
Img 20190415 Wa0031
മോദിയോടൊപ്പം പിണറായിയും കോടിയേരിയും രാവണപക്ഷത്തേക്ക് പോയെന്ന് എം.എം. ഹസ്സൻ

കൽപ്പറ്റ: ന്യുനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യാൻ രാക്ഷസ രൂപമായ രാവണന്റെ അവതാരമായി മാറിയ നരേന്ദ്ര മോദിക്കും അമിത്ഷാക്കും ഒപ്പം   ചേർന്നാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനും  സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രവർത്തിക്കുന്നതും പ്രസംഗിക്കുന്നതുമെന്ന് മുൻ കെ.പി. സി.സി. അധ്യക്ഷൻ എം.എം. ഹസ്സൻ പറഞ്ഞു. കൽപ്പറ്റ യു.ഡി.എഫ്. മീഡിയ സെന്ററിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ധർമ്മത്തിനും നീതിക്കും വേണ്ടി ജീവൻ മരണ പോരാട്ടം നടത്തുന്ന രാമന്റെ രൂപം ധരിച്ച രാഹുൽ ഗാന്ധിയെ ആക്രമിക്കുന്നതിലൂടെ  വർഗ്ഗീയതയെ വളർത്തുന്ന മോദിക്കും അമിത് ഷാക്കും വലിയ പിന്തുണയാണ് സി.പി.എം. നൽകുന്നതെന്നും അദ്ദേഹം ആരോപിച്ചു .വർഗ്ഗീയതയുടെ പ്രകടനപത്രികയുമായി ബി.ജെ.പി. ഈ തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ      ദാരിദ്ര്യ നിർമ്മാർജ്ജനവും കർഷക ക്ഷേമവും  ന്യായ് പദ്ധതിയുമെല്ലാം ലക്ഷ്യം വെക്കുന്ന ക്ഷേമരാഷ്ട്രത്തിന് വേണ്ടിയുള്ള പ്രകടന പത്രികയുമായാണ് കോൺഗ്രസ്  ജനങ്ങളിലേക്കിറക്കുന്നത്. വർഗീയത മാത്രം പറയുന്ന ബി.ജെ.പി. നേതാക്കളുടെ അതേ സ്വരത്തിൽ മിത്ര ഭാവത്തോടെ സംസാരിക്കുന്ന സി.പി.എം. നേതാക്കൾ മതേതരത്വത്തിനും ജനാധിപത്യത്തിനും വേണ്ടി നിലകൊള്ളുന്ന കോൺഗ്രസിനോട് ശത്രു ഭാവം പ്രകടിപ്പിക്കുന്നു.  
        മലീമസമായ വർഗ്ഗീയ പ്രസ്താവനകളും പ്രസംഗങ്ങളും  നടത്തിയ ശ്രീധരൻ പിള്ളക്കെതിരെ പോലീസ് ഉടനെ കേസ് എടുക്കേണ്ടതാണ് . ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയായ റാഫേൽ അഴിമതിക്കെതിരെ  ഒരക്ഷരം സി .പി എം. മിണ്ടാതിരിക്കുന്നത് ലാവ്ലിൻ കേസിലെ സി.ബി.ഐ. അന്വേഷണം ഭയന്നാണ്. യു.പി.എ. ഭരണ കാലത്തത്രയും  സംഘികളും സഖാക്കളും     കേന്ദ്ര വിരുദ്ധ സമരപരമ്പര നടത്തുകയാണ്  ചെയ്തത്. എന്നാൽ കഴിഞ്ഞ അഞ്ച് വർഷം സി .പി .എം കേന്ദ്ര  സർക്കാരിനെതിരെ ഒരു സമരവും നടത്തിയില്ലന്നും ഇത് ബി.ജെ.പി. അവരുടെ മിത്രമായതുകൊണ്ടാണന്നും ഹസ്സൻ പറഞ്ഞു. സർവ്വേകളിലല്ല ,വോട്ടിലൂടെയാണ് ജനങ്ങൾ പ്രതി കിക്കുന്നതെന്നും അദ്ദേഹം  പറഞ്ഞു.  
         കോൺഗ്രസ് മുക്ത ഭാരതം മോദി ലക്ഷ്യം വെക്കുമ്പോൾ  കോൺഗ്രസ് മുക്ത കേരളത്തിനാണ് സി പി എം ശ്രമിക്കുന്നത്. മായാവതിയോ , അഖിലേഷ് യാദവോ, കേജ്രിവാളോ  രാഹുലിനെ നേരിട്ട് എതിർക്കാതിരിക്കുമ്പോൾ ബി.ജെ.പിക്ക് വേണ്ടി കേരളത്തിൽ രാഹുലിനെ എതിർക്കുന്നു. ആര് വിചാരിച്ചാലും കോൺ ഗ്രസിനെയും രാഹുലിനെയും മതേതര മൂല്യങ്ങളെയും ഒറ്റപ്പെടുത്താൻ കഴിയില്ലന്നും  പറഞ്ഞ ഹസ്സൻ  തിരുവനന്തപുരത്ത് സി.പി. എമ്മും ബി.ജെ.പി. യും ചേർന്ന് വ്യാജ പ്രചാരണങ്ങൾ നടത്തുകയാണന്നും അക്കാര്യത്തിൽ അവർ നല്ല രീതിയിൽ മീഡിയ മാനേജ്മെന്റ് നടത്തിയിട്ടുണ്ടന്നും ആരോപിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news