തുഷാറിന് പിന്‍തുണ പ്രഖ്യാപിച്ച് ബിജു കാക്കത്തോട്

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Ad
 
കല്‍പ്പറ്റ: എന്‍ഡിഎ വയനാട് മണ്ഡലം സ്ഥാനാര്‍ത്ഥിയും ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളിക്ക് പിന്‍തുണ അറിയിച്ച് ഗോത്ര സംസ്ഥാന ചെയര്‍മാനും വയനാട് ലോകസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ ബിജു കാക്കത്തോട്. കല്‍പ്പറ്റ എന്‍ഡിഎ ഓഫീസില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. 

          വയനാടിന്റെ വികസനവും അടിസ്ഥാന വിഭാഗങ്ങളുടെ പ്രശ്‌നങ്ങളും ദേശീയ തലത്തില്‍ ഉയര്‍ത്തി കാണിക്കുവാന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ പോലെ ഒരു നേതാവിനേ കഴിയൂ അതിനാല്‍ മത്സരത്തില്‍ നിന്നും സൗഹാര്‍ദ്ദപൂര്‍വ്വം പിന്‍മാറി ആദിവാസി മേഖലയിലെ വോട്ടുകള്‍ അദ്ദേഹത്തിന് നല്‍കുമെന്ന് ബിജു പറഞ്ഞു. 60 വര്‍ഷം ഇന്ത്യ ഭരിച്ചവര്‍ ആദിവാസികളെ പട്ടിണിയിലാക്കി ഇനി രക്ഷിക്കുമെന്ന് പറയുന്നത് വിഡ്ഢിത്തമാണ് .രാഹുല്‍ ഗാന്ധി വയനാട്ടിലെ അടിസ്ഥാന പ്രശ്‌നങ്ങളെ കുറിച്ച് മിണ്ടുന്നില്ല. 

        രാത്രിയാത്രാ നിരോധനം, റെയില്‍വേ, മെഡിക്കല്‍ കോളേജ്, ഒരു തുണ്ട് ഭൂമിക്കുവേണ്ട് ആദിവാസികള്‍ സമര മുഖത്തുള്ള അവസ്ഥ, കര്‍ഷക ആത്മഹത്യ, കടക്കെണി മരണങ്ങള്‍ ഇതെല്ലാം മറച്ചുവെച്ച് വര്‍ഗ്ഗീയതയെ കുറിച്ചു സംസാരിക്കുന്നു. 10കൊല്ലം യുഡിഎഫ് ഭരിച്ച  അവസ്ഥയാണ് ഇത്. ഇതെല്ലാം പരിഹരിക്കാന്‍ എന്‍ഡിഎയിക്കെ കഴിയൂ. വയനാട്ടില്‍ പതിനായിരം കോടികള്‍ക്കുകള്‍ക്കു മുകളില്‍ ആദിവാസികള്‍ക്കായി ചിലവാക്കി. അതൊക്കെ എവിടെപോയെന്ന് രാഹുല്‍ വ്യക്തമാക്കണം. ശക്തനായ ഒരു പ്രധാന മന്ത്രിയെയാണ് രാജ്യത്തിന് ആവശ്യം. അതിന് മോദിയുടെ കരങ്ങള്‍ക്ക് ശക്തി പകരണമെന്നും അദ്ദേഹം പറഞ്ഞു. ഗോത്ര ജില്ലാ കണ്‍വ്വീനര്‍ നരായണന്‍ ചുണ്ടപ്പാടി, എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ തുടങ്ങിയവരും പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.
Ad

കൽപ്പറ്റ:-  ഇലത്തവളകളുടെ പ്രജനനവുമായി ബന്ധപ്പെട്ട്  ജേണല്‍ ഓഫ് ത്രെട്ടെന്റ് ടാക്‌സ എന്ന ഓണ്‍ലൈന്‍ മാസികയില്‍ പ്രസിദ്ധപ്പെടുത്തിയ ലേഖനം ജീവശാസ്ത്രകുതുകികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നു.പശ്ചിമഘട്ടത്തില്‍ മാത്രം കാണുന്ന പൊന്‍മുടി, വയനാടന്‍, സുന്ദരി, ...
Read More
കല്‍പ്പറ്റ: കല്‍പ്പറ്റ-വാരാമ്പറ്റ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് റോഡിന്റെ ഇരുവശത്തുമുള്ള ജലവിതരണ പൈപ്പുകള്‍ പൊട്ടുന്നത് കാരണം ഈ ഭാഗങ്ങളില്‍ താമസിക്കുന്ന ഒട്ടേറെ ജനങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാകാത്ത അവസ്ഥയാണുള്ളത്. ഈ ...
Read More
മാനന്തവാടി: അപ്പപ്പാറ മാൻ വേട്ട കേസിൽമൂന്ന് പേർ വനം വകുപ്പിൽ കീഴടങ്ങി .   കഴിഞ്ഞ ഇരുപതിനാണ് നോർത്ത് വയനാട് വനം ഡിവിഷൻ അപ്പ പാറ സെക്ഷനിൽ  ഭാർഗിരി എസ്റ്റേറ്റിന് ...
Read More
കാട്ടിക്കുളം:  രണ്ട് സഹോദരിമാരുടെ ഇടപെടലിൽ കാട്ടിലെ സൗന്ദര്യ രാജാവായ മലയണ്ണാന്  പുതുജീവൻ .   ബുധനാഴ്ച്ച രാവിലെ പത്ത് മണിയോടെ തോൽപെട്ടി പ്രദേശത്തെ രണ്ട് സഹോദരിമാരാണ് മലയണ്ണാനെ ആദ്യം ...
Read More
കുഴഞ്ഞു വീണു മരിച്ചുകൽപ്പറ്റ: വീട് പണിക്കിടെ ഗൃഹനാഥൻ കുഴഞ്ഞു വീണു മരിച്ചു. മീനങ്ങാടി അമ്പലപ്പടി ജൂബിലി ജംഗ്ഷനിൽ പാലാത്ത് വിജയൻ (52) ആണ് മരിച്ചത്.വീടിൻ്റെ മേൽക്കൂരയിൽ ഓടുമേയുന്നതിൻ്റെ ഭാഗമായി ...
Read More
..കൽപ്പറ്റ:; ശാരീരിക വൈകല്യമുള്ള മൂന്ന് പെണ്‍കുട്ടികള്‍ക്കും കുടുംബത്തിനും ഇനി ചോര്‍ന്നൊലിക്കാത്ത വീട്ടില്‍ കിടന്നുറങ്ങാം.ഒപ്പം ആത്മസംതൃപ്തിയോടെ പടിഞ്ഞാറെത്തറ പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി പ്രാകശന് സര്‍വ്വീസില്‍ നിന്നും ...
Read More
വൈദ്യുതി മുടങ്ങുംവെള്ളമുണ്ട സെക്ഷനിലെ കോക്കടവ്, ഉപ്പുനട, ഒഴുക്കന്മൂല, നടാഞ്ചേരി, ഒരപ്പ്, പള്ളിയറ  ഭാഗങ്ങളില്‍ ഇന്ന് (വ്യാഴം) രാവിലെ 9 മുതല്‍ വൈകുന്നേരം 5.30  വരെ പൂര്‍ണമായോ ഭാഗികമായോ ...
Read More
അപേക്ഷ ക്ഷണിച്ചുഅമൃദ് ഓഫ്‌സെറ്റ് പ്രിന്റിംഗ് പ്രസിലെ പ്രിന്റര്‍മാര്‍ക്കും കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍മാര്‍ക്കും പ്രിന്റിംഗിലും കമ്പ്യൂട്ടര്‍ ഡിസൈനിംഗിലും പരിശീലനം നല്‍കുന്നതിന് മാസ്റ്റര്‍ ട്രെയിനിമാരെ നിയമിക്കുന്നു. ആറ് 6 മാസത്തേക്കാണ് നിയമനം ...
Read More
         സംസ്ഥാന സര്‍ക്കാര്‍  നടപ്പിലാക്കുന്ന ഭക്ഷ്യ സുഭിക്ഷം പദ്ധതി കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ വിവിധ വകുപ്പുകളുടെ സഹായത്തോടെ വിപുലമായ രീതിയില്‍ നടത്തുവാന്‍ പച്ചപ്പ് നിയോജകമണ്ഡലം ...
Read More
താല്‍ക്കാലിക നിയമനം     കോവിഡ് പശ്ചാത്തലത്തില്‍ വിവിധ ആരോഗ്യസ്ഥാപനങ്ങളില്‍ ആരോഗ്യകേരളം വയനാട് താല്‍ക്കാലിക നിയമനം നടത്തുന്നു. ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ (യോഗ്യത: അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ബിരുദം, ...
Read More

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *