March 29, 2024

വർഗീയതക്ക‌് കീഴ‌്പ്പെടാത്ത മതേതര ജനാധിപത്യ സർക്കാരിനെ അധികാരത്തിലേറ്റണം: യെച്ചൂരി

0
Img 20190418 Wa0054
 കൽപ്പറ്റ:
വർഗീയ ശക്തികളുടെ സമ്മർദത്തിനടിപ്പെടാത്ത ജനകീയാഭിലാഷങ്ങൾ പ്രതിഫലിപ്പിക്കുന്ന ഒരു മതേതര ജനാധിപത്യ സർകാരിനെ അധികാരത്തിലേറ്റണമെന്ന‌് സിപിഐ എം ജനറൽ സെക്രട്ടരി  സീതാറാം യെച്ചൂരി പറഞ്ഞു.  വയനാട‌് മണ്ഡലം എൽഡിഎഫ‌് സ‌്ഥാനാർഥി പി പി സുനീറിന്റെ  വിജയത്തിനായി ബഗത്തരിയിൽ നടന്ന തെരഞ്ഞെടുപ്പ‌് പൊതുയോഗം ഉദ‌്ഘാടനം ചെയ‌്ത‌് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഹിന്ദുരാഷ‌്ട്രം സ്ഥാപിക്കുക എന്ന ആർഎസ‌്എസ‌് അജണ്ട നടപ്പാക്കുന്ന മോഡി സർക്കാരിനെ  പുറത്താക്കുക എന്നതാണ‌് രാജ്യത്ത‌് നിലനിൽക്കുന്ന ഏക ജനവികാരം. എന്നാൽ പുതുതായി  അധികാരത്തിലെത്തുന്ന സർക്കാരിന് വർഗീയതക്കെതിരെ ഉറച്ച നിലപാടെടുക്കാൻ ത്രാണിയുണ്ടാകണം. ദളിതർ ,ന്യൂനപക്ഷങ്ങൾ ,  പാർശ്വവത‌്കരിക്കപ്പെട്ടവർ തുടങ്ങി സാധാരണക്കാരായ ജനങ്ങളുടെ ആശയാഭിലാഷങ്ങൾ പൂർത്തീകരിക്കാൻ കഴിയുന്ന സർകാരിന‌് മാത്രമേ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ കഴി്യൂ എന്നും അദ്ദേഹം പറഞ്ഞു. ആരാധനക്കായി അയോധ്യ തുറന്ന‌് കൊടുത്തതും ഷബാനുകേസിൽ  വിട്ട‌് വീഴ‌്ച നടത്തിയതും    മതേരവാദികൾ എന്നവകാശപ്പെടുന്ന കോൺഗ്രസ‌് ഭരണകാലത്താണ‌്. അതിനാൽ വർഗീയ ശക്തികൾക്കെതിരെ  സന്ധിയില്ലാ   പോരാട്ടം നടത്തുന്ന ഇടത‌്പക്ഷത്തിന്റെ അംഗസംഖ്യ പാർലമെണ്ടിൽ വർദ്ധിപ്പിക്കേണ്ടത‌് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം മതേരതര ജനാധിപത്യ പരമാധികാര രാഷ‌്ട്രമായി ഇന്ത്യ തുടരേണ്ടതുണ്ടോ എന്നതാണ‌് നാം ഈ തെരഞ്ഞെടുപ്പിൽ നേരിടുന്ന ചോദ്യം. 2004ൽ ഇടത‌് പക്ഷപിന്തുണയോടെ അധികാരത്തിൽ വന്ന സർകാരാണ‌് വിവിധ ജനക്ഷേമപദ്ധതികൾക്ക‌് തുടക്കം കുറിച്ചത‌്. വിവരാവകാശനിയമം, വിദ്യാഭ്യാസ അവകാശ നിയമം, വനവകാശ നിയമം, തൊഴിലുറപ്പ‌് പദ്ധതി എന്നിവ നടപ്പാക്കാൻ യുഡപിഎ സർകാരിൽ സമമർദ്ദം ചെലുത്തിയത‌് ഇടത‌്പക്ഷമാണ‌്. 
നിരവധി വാഗ‌്ദാനങ്ങൾ നൽകി അധികാരത്തിലെത്തിയ മോഡി സർകാർ തന്റെ സൃഹുത്തുക്കളായ കോർപറേറ്റുകൾക്കായി പാവപ്പെട്ടവരെ കൊള്ളയടിച്ചു.  കാർഷിക  കടം എഴുതി തള്ളുമെന്നും   കർഷകർക്ക‌്  ഉത‌്പാദ നചെലവിന്റെ ഒന്നരയിരട്ടിവില നൽകുമെന്നുമായിരുന്നു വാഗ‌്ദാനം. മോഡിയുടെ സൃഹൃത്തുക്കളായ 36 പേരാണ‌് രാജ്യത്തെ കൊള്ളയടിച്ച‌് രാജ്യം വിട്ടത‌്.  ഇവരുടെ 5 .55 ലക്ഷം കോടി രൂപയാണ‌് സർകാർ എഴുതിതള്ളിയത‌്. 11 ലക്ഷം കോടി രൂപ ഇവർ ബാങ്കുകളിലേക്ക‌് തിരിച്ചടക്കാനുണ്ട‌്. എന്നാൽ ഇവരെയെല്ലാം സംരക്ഷിക്കുന്ന സർകാർ കർഷകന‌് വേണ്ടി ഒന്നും ചെയ്യുന്നില്ല. ഈ കുത്തകകൾക്ക‌് നൽകുന്ന പണത്തിന്റെ നാലിലൊന്ന‌് പണം ഉണ്ടെങ്കിൽ  കർഷകരുടെ കടം എഴുതിതള്ളാമായിരുന്നു. വൻകിടക്കാർക്ക‌് നൽകുന്ന നികുതി ഇളവിന്റെ രണ്ട‌് ശതമാനം മാത്രമുണ്ടെങ്കിൽ രാജ്യത്തെ തൊഴിലാളികൾക്ക‌് മിനിമം കുലി 18000 രൂപ നൽകാനും വാർധക്യ പെൻഷൻ 6000 രൂപ നൽകാനും കഴിയുമായിരുന്നു.  പത്ത‌്  കോടി  തൊഴിൽ വാഗ‌്ദാനം നൽകി അധികാരത്തിലെത്തിയ മോഡി ഭരണകാലത്താണ‌് രാജ്യത്ത‌് തൊഴിലില്ലായ‌്മ ഏറ്റവും ഉയർന്നത‌്.ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ആരോഗ്യം. തൊഴിൽ എന്നിവ ഉറപ്പ‌് വരുത്തുന്ന സർക്കാരാണ് . അധികാരത്തിൽ എത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *