April 18, 2026

കര്‍ഷക സംഗമത്തില്‍ പതിനായിരങ്ങള്‍ പങ്കെടുക്കും

0
By ന്യൂസ് വയനാട് ബ്യൂറോ
 
കല്‍പ്പറ്റ: എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി പങ്കെടുക്കുന്ന കര്‍ഷകസംഗമത്തില്‍ പതിനായിരക്കണക്കിന് കര്‍ഷകര്‍ പങ്കെടുക്കും. മനുഷ്യനിര്‍മ്മിതമായ പ്രളയത്തിന് ശേഷം കോടികള്‍ നഷ്ടപ്പെട്ട കര്‍ഷകരെ സഹായിക്കാതെ മഹാരാഷ്ട്രയില്‍ പോയി, കര്‍ഷകസമരം നടത്തിയ സി പി എം എന്ത് ധാര്‍മ്മികതയുടെ പേരിലാണ് കര്‍ഷക പാര്‍ലമെന്റ് നടത്തിയത്. കാലഹരണപ്പെട്ടതും, ആവര്‍ത്തന വിരസതയുമുള്ള ആസിയാന്‍ കരാറിന്റെ പേര് പറഞ്ഞ് നടത്തിയ കര്‍ഷക പാര്‍ലമെന്റ് കര്‍ഷകസമൂഹം പാടെ തള്ളിക്കളഞ്ഞു. കര്‍ഷക പങ്കാളിത്തത്തിന്റെ അഭാവം കൊണ്ട് കര്‍ഷക പാര്‍ലമെന്റിന്റെ പൊള്ളത്തരം വെളിച്ചത്തായിരിക്കുകയാണ്. ആത്മഹത്യ ചെയ്ത കര്‍ഷകരുടെയും, വന്യമൃഗശല്യത്താല്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെയും സര്‍ഫാസി നിയമത്താല്‍ ഇറക്കിവിടപ്പെട്ട കുടുംബങ്ങളുമായി ആശയവിനിമയം നടത്തുവാനാണ് എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയെത്തുന്നത്. കിസാന്‍ കോണ്‍ഗ്രസ് അഖിലേന്ത്യാപ്രസിഡന്റ് നാനേ പഠോള്‍, ദേശീയ കോര്‍ഡിനേറ്ററും, സംസ്ഥാന പ്രസിഡന്റുമായ ലാല്‍ വര്‍ഗീസ് കല്‍പ്പകവാടി, ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍, ജില്ലാ പ്രസിഡന്റ് അഡ്വ. ജോഷി സിറിയക്, സംസ്ഥാന വൈസ് പ്രസിഡന്റ് അന്‍വര്‍ വര്‍ക്കല, സ്വതന്ത്ര കര്‍ഷക സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റ് കൂര്‍ക്കോളി മൊയ്തീന്‍, അഖിലേന്ത്യാ, സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. 


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *