April 18, 2026

മഴയിലും ആവേശമായി യുവ ആവേശ് റാലി.

0
yuva-avesh
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: യുവമോര്‍ച്ച കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച യുവ ആവേശ് യുവജന റാലി മഴയത്തും ചോരാത്ത ആവേശറാലിയായി. കോരിച്ചൊരിയുന്ന മഴയെ വകവെക്കാതെ കുടയില്ലാതെയാണ് പ്രവര്‍ത്തകര്‍ റാലിയുടെ ഭാഗമായത്. ഉത്തരേന്ത്യയില്‍ നിന്നു വന്നു മത്സരിക്കുന്ന രാഹുല്‍  പ്രധാന മന്ത്രി ആകുമെന്നാണ് കോണ്‍ഗ്രസുകാരുടെ വിശ്വാസം. പ്രധാന മന്ത്രി പോയിട്ട് അദ്ദേഹം പ്രതിപക്ഷ നേതാവ് പോലും ആകില്ലന്ന് എന്‍ഡിഎ വയനാട് മണ്ഡലം സ്ഥാനാര്‍ത്ഥിയും ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. വീണ്ടും  മോദി ഭരണം വേണമെന്നാണ് ഭാരതീയര്‍ ആഗ്രഹിക്കുന്നത്. 60 കൊല്ലം ഭരിച്ചവര്‍ അഞ്ചു കൊല്ലം കൊണ്ട് ഒന്നും ചെയ്യില്ല. മോദി അഞ്ചു കൊല്ലം കൊണ്ട് ചെയ്ത കാര്യങ്ങള്‍ മതി വീണ്ടും അധികാരത്തിലെത്താന്‍.
നരേന്ദ്ര മോദിയെ ലോകം ഇന്ന് ആദരിക്കുന്നു. ഭാരതീയരും അദ്ദേഹത്തെ ആദരിക്കുന്നു. വയനാടിന്റെ സമഗ്ര പുരോഗതിക്ക് നരേന്ദ്ര മോദിയുടെ കരങ്ങള്‍ക്ക് ശക്തിപകരാനും കുടം ചിഹ്നത്തില്‍ വോട്ടു രേഖപ്പെടുത്തണം എന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
  ഭാരതത്തില്‍ മത്സരം കാവല്‍ക്കാരനും കൊള്ളക്കാരനും തമ്മിലാണെന്ന് യുവമോര്‍ച്ച ദേശീയ സെക്രട്ടറി അനൂപ്‌ ആന്റണി പൊതുയോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു. താഴെ തട്ടില്‍ നിന്നും വളര്‍ന്നു വന്ന പ്രധാന മന്ത്രിയും രാജകുമാരനായി പിറന്ന രാഹുലും തമ്മില്‍ ഏറെ അന്തരമുണ്ട്. 10 വര്‍ഷത്തെ യുപിഎ അഴിമതിയും അഞ്ചുവര്‍ഷത്തെ എന്‍ഡിഎ ഭരണ നേട്ടങ്ങളും ജനം വിലയിരുത്തും എന്നും അദ്ദേഹം പറഞ്ഞു. യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് മലവയല്‍ അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി സുരേഷ് പന്തല, സംസ്ഥാന സെക്രട്ടറി പി. റെനീഷ്, ജില്ലാ ജനറല്‍ സെക്രട്ടറി ദീപു പുത്തന്‍ പുരയില്‍, ജില്ലാ സെക്രട്ടറി റെനീഷ് ജോസഫ്, ബിജെപി ജില്ലാ പ്രസിഡണ്ട് സജി ശങ്കര്‍ ജനറല്‍ സെക്രട്ടറി പി.ജി ആനന്ദകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *