April 20, 2024

ബിജെപി തെരഞ്ഞെടുപ്പ‌് പ്രവർ്ത്തനത്തിന‌് ഉപയോഗിക്കുന്നത‌് അഴിമതി പണമെന്ന് സീതാറാം യെച്ചൂരി

0
Img 20190418 Wa0061
ബത്തേരി:
  വൻകിട കോർപറേറ്റുകൾക്ക‌് ആനുകുല്യം നൽകി  അവരിൽ  നിന്ന‌്  കൈപ്പറ്റുന്ന  അഴിമതി പണമാണ‌്  ബിജെപി തെരഞ്ഞെടുപ്പ‌് പ്രവർ്ത്തനത്തിന‌്   ചെലവാക്കുന്നതെന്ന‌് സിപിഐഎഎം ജനറൽ സെക്രട്ടരി സീതാറം യെച്ചുരി പറഞ്ഞു. ബത്തേരിയിൽ  വയനാട‌് മണ്ഡലം എൽഡിഎഫ‌് സ‌്ഥാനാർഥി   പി  സുനീറിന്റെ തെരഞ്ഞെടുപ്പ‌് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.   ഇലക‌്ടറൽ ബോണ്ടുകൾ രൂപീകരിച്ച‌് മോഡി സർകാർ അഴിമതി നിയമവിധേയമാക്കി. ഇലക‌്ടറൽ ബോണ്ടിൽ നിന്ന‌്   95 ശതമാനവും ബിജെപിക്കാണ‌് ലഭിച്ചത‌്.  പൊതുമേഖല സ്ഥാപനങ്ങൾ മുഴുവൻ   കോർപറേറ്റുകൾക്കായി   വിറ്റ‌് തുലച്ചു.  ഈയിടെയാണ‌് ആറ‌് വിമാനതാവളങ്ങൾ  അദാനിക്ക‌്  കൈമാറിയത‌്. റഫേൽ ഇടപാടിലുടെ അംബാനിക്ക‌് കോടികളുടെ ആനുകൂല്യം നൽകി.  ഇവരിൽ നിന്ന‌് െ്കെപ്പറ്റുന്ന കമീഷൻ തെരഞ്ഞെടുപ്പ‌് പ്രവർത്തനങ്ങൾക്ക‌് ഉപയോഗിക്കുകയാണ‌്. 
 പാർലമെണ്ട‌്  ഉൾപ്പെടെ എല്ലാ  ജനാധിപത്യ സ്ഥാപനങ്ങളെയും മോഡി സർകാർ നോക്കുകുത്തിയാക്കി മാറ്റി.  സിബിഐയെയും ആർബിഐ യേയും രാഷ‌്ട്രീയായുധമാക്കി മാറ്റി.  ചരിത്രത്തിലാദ്യമായി തെരഞ്ഞെടുപ്പ‌് കമീഷനെ സുപ്രിംകോടതിക്ക‌് ശാസിക്കേണ്ടി വന്നു. യുപി മുഖ്യമന്ത്രിക്കെതിരെ അതിന‌്ശേഷമാണ‌് ഇലക്ഷൻ കമീഷൻ നടപടി എടുത്തത‌്.ഭരണഘടന സ്ഥാപനങ്ങളെ ഒന്നൊന്നായി ഇല്ലാതാക്കി ഹിന്ദു രാഷ‌്ട്രം നടപ്പാക്കുകയാണ‌് മോഡിയുടെ ലക്ഷ്യം.  രാജ്യത്തെ സമ്പത്തിന്റെ 73 ശതമാനവും ഒരു ശതമാനം മാത്രം വരുന്ന കോർപറേറ്റുകളുടെ കൈയിലാണ‌്.  ശതകോടിശ്വരരിൽ എട്ട‌് പേർ ഗുജറാത്ത‌് കാരാണ‌്. 
കേരളത്തിലെ സംസ‌്കാരവും പാരമ്പര്യവും തിരികെ പിടിക്കണമെന്ന‌് പറഞ്ഞ നരേന്ദ്രമോഡിയുടെ പ്രസ‌്താവന പരിഹാസ്യമാണെന്ന‌് യെച്ചുരി പറഞ്ഞു. രാജ്യത്ത‌് ഏറ്റവും കുടുതൽ മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സംസ്ഥാനമാണ‌് കേരളം. ലോകത്തിന‌് തന്നെ മാതൃകയായ മാനവവികസന സൂചികകളാണ‌് കേരളത്തിൽ. ഇഎംഎസ‌് സർകാർ നടപ്പാക്കിയ ഭൂ പരിഷ‌്കരണ നിയമവും വിദ്യാഭ്യാസ ബില്ലും മറ്റുമാണ‌് ഈ നേട്ടത്തിന‌് കാരണം. എന്നാൽ ബിജെപി   ഉത്തരേന്ത്യയിൽ  ഗോ സംരക്ഷണ സേന,  റോമിയോ സേന തുടങ്ങിയ സ്വകാര്യ  സേനകൾ രൂപീകരിച്ച‌് മനുഷ്യാവകാശങ്ങളെ അടിച്ചമർത്തുന്നു. എന്ത‌് ഭക്ഷണം കഴിക്കണം എന്ത‌് വസ‌്ത്രം ധരിക്കണം എന്നെല്ലാം തീരുമാനിക്കുന്നത‌് ഈ സേനകളാണ‌്. കൊച്ച‌് കുഞ്ഞുങ്ങൾ പോലും ക്രൂരമായി ബലാത്സംഗം  ചെയ്യപ്പെടുന്നു. ഈ പ്രതികളെ അറസ‌്റ്റ‌് ചെയ്യാൻ പോലും   ഭരണകുടം തയ്യാറാകുന്നില്ല.  കേരളത്തിൽ നല്ല ബീഫ‌് കിട്ടാൻ സമരം ചെയ്യുന്ന ബിജെപിക്ക‌്  ഉത്തരേന്ത്യയിൽ ബീഫ‌് പോയിട്ട‌് ഇറച്ചി പോലും കഴിക്കാനാവില്ല. മാത്രമല്ല ഇറച്ചി സൂക്ഷിക്കുന്നവനെപ്പോലും കശാപ്പ‌് ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബത്തേരി
ഇന്ത്യയിലെ മതമൗലികവാദം വളർന്നാലേ പാക്കിസ്ഥാനിലും  മതമൗലികവാദം വളരൂ എന്നതിനാൽ  മോഡി സർകാർ അധികാരത്തിൽ വരണമെന്നാണ‌്  പാക‌്പ്രധാനമന്ത്രി ഇമ്രാൻഖാൻ ആഗ്രഹിക്കുന്നതെന്ന‌് സീതാറാം യെച്ചൂരി പറഞ്ഞു.  സൈന്യത്തിന്റെ പേരിൽ  വൈകാരിക വിഷയങ്ങൾ ഉയർത്തിയാണ‌് മോഡി വോട്ട‌് ചോദിക്കുന്നത‌്. ഉറി ഭീകരാക്രമണത്തിലൂടെ ഭീകരവാദം അമർച്ച ചെയ‌്തു എന്നവകാശപ്പെട്ടു. പിന്നീട‌് ബാലാകോട്ട‌് ആക്രമണത്തിലൂടെ ഇക്കാര്യം ആവർത്തിച്ചു.   ആക്രമണ്ങ്ങളുടെ പേരിൽ ആകാശത്തിന്റെ കാവൽക്കാരനായും ഉപഗ്രഹവിക്ഷേപണം നടത്തിയാൽ ബഹിരകാശത്തിന്റെ കാവൽക്കാരനായും യുദ്ധത്തിലൂടെ ഭൂമിയുടെ കാവലക്കാരനായും മോഡി അവകാശവാദം ഉന്നയിക്കുകയാണ‌്.  അദ്ദേഹം ബഹിരാകാശത്തിന്റെ തന്നെ കാവൽക്കാരനായി തുടർന്നാൽ രാജ്യം രക്ഷപ്പെടുമായിരുന്നുവെന്നും യെച്ചൂരി പറഞ്ഞു.


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *