April 18, 2026

പെസഹാ ദിനത്തിൽ ജയിലിൽ തടവുകാരുടെ കാൽ കഴുകി ചുംബിച്ച് ബിഷപ്പ് മാർ ജോസ് പൊരുന്നേടം.

0
IMG-20190418-WA0072
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : 
 മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം ജീസസ് ഫ്രട്ടേണിറ്റി ജയില്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ മാനന്തവാടി ജില്ലാജയിലില്‍ പെസഹായുടെ സന്ദേശം നല്കി സംസാരിക്കുകയും അന്തേവാസികളുടെ പാദം കഴുകി ചുംബിക്കുകയും ചെയ്തു.
പരസ്പരസ്നേഹം ലോകത്തെ മനോഹരമാക്കുന്നുവെന്ന് 
മാനന്തവാടി രൂപത  ബിഷപ്പ് മാർ  ജോസ് പൊരുന്നേടം  പറഞ്ഞു. 
ക്രിസ്തുവിന്‍റെ അന്ത്യ അത്താഴത്തിന്‍റെ ഓര്‍മ്മയോടൊപ്പം ക്രൈസ്തവര്‍ സുപ്രധാനമായിക്കരുതുന്ന പൗരോഹിത്യം, വിശുദ്ധ കുര്‍ബാന എന്നീ കൂദാശകളുടെ സ്ഥാപകദിനം കൂടിയാണ് പെസഹാവ്യാഴാഴ്ച. ക്രിസ്തു കാണിച്ചു തന്ന എളിമയുടെയും സ്നേഹത്തിന്‍റെയും വിട്ടുകൊടുക്കലിന്‍റെയും മനോഭാവം രൂപപ്പെടുമ്പോള്‍ മാത്രമേ ഈ ലോകത്തെ കൂടുതല്‍ സുന്ദരമാക്കാന്‍ നമുക്ക് സാധിക്കുകയുള്ളു എന്ന് ബിഷപ്പ്  സന്ദേശത്തില്‍ പറഞ്ഞു. മാനന്തവാടി രൂപതാ ജീസസ് ഫ്രട്ടേണിറ്റി ഡയറക്ടര്‍ ഫാ. ജോണ്‍ പുളിന്താനം, റേഡിയോ മാറ്റൊലി ഡയറക്ടര്‍ ഫാ. ബിജോ കറുകപ്പള്ളി, സിസ്റ്റേഴ്സ്, മറ്റു ഫ്രട്ടേണിറ്റി അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *