April 25, 2024

വയനാട്ടിൽ വോട്ട് ചെയ്തവർ അഞ്ച് ലക്ഷം കവിഞ്ഞു: ബത്തേരിയിൽ 41 ശതമാനം പോളിംഗ്: ഉച്ചകഴിഞ് മഴയുണ്ടാകില്ല.

0
Img 20190423 124407
കൽപ്പറ്റ: 

വയനാട്ടിൽ പന്ത്രണ്ട് മണി വരെ അഞ്ച് ലക്ഷത്തിലധികം പേർ വോട്ട് ചെയ്തു. അഞ്ച് ലക്ഷത്തിലധികം പേർ വോട്ട് ചെയ്ത ബത്തേരി നിയോജക മണ്ഡലത്തിലാണ് ഉയർന്ന പോളിംഗ് . 

ബത്തേരി നിയമസഭാ മണ്ഡലത്തിൽ  ശതമാനവും ഏറ്റവും കുറഞ്ഞ വണ്ടൂർ  നിയമസഭാ മണ്ഡലത്തിൽ  34.5 ശതമാനവുമാണ് പോളിംഗ് നിരക്ക് .  കേരളത്തിൽ ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളും ഏറ്റവും കുറവ് വോട്ടർമാരും രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട് മണ്ഡലത്തിലാണ്. 20 സ്ഥാനാർത്ഥികൾ ഉള്ള വയനാട്ടിൽ ആകെ ഏഴ് നിയോജക മണ്ഡലങ്ങളിലായി 1357819 വോട്ടർമാരാണ് ഉള്ളത് ' 

വോട്ടര്‍മാരില്‍ 7,63,642 പേരും വയനാടിനു പുറത്തുള്ള നാലു നിയോജക മണ്ഡലങ്ങളിലുള്ളവരാണ്. 5,94,177 വോട്ടര്‍മാരാണ് വയനാട്ടില്‍. ഇതില്‍ 2,93,666 പുരുഷന്മാരും 3,00,511 സ്ത്രീകളുമുണ്ട്. ലോക്സഭാ മണ്ഡലത്തില്‍ ആകെ 6,73,011 പുരുഷ വോട്ടര്‍മാരും 6,84,807 സ്ത്രീ വോട്ടര്‍മാരുമാണുള്ളത്. രാവിലെ എഴുമുതലാണ് വോട്ടിംഗ് ആരംഭിച്ചത് ' . വയനാട്ജി ല്ലയിലെ എല്ലാ ബൂത്തുകളിലും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സേനകളുടെ വിന്യാസങ്ങളും 23 പോളിങ് സ്‌റ്റേഷനുകളില്‍ വെബ്കാസ്റ്റിംഗ് നടക്കുന്നുണ്ട്. . വൈകിട്ട് ആറ് മണിക്ക് മുമ്പായി ക്യൂവില്‍ ഇടം നേടുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം ലഭിക്കും. ഉച്ചകഴിഞ് വയനാട്ടിൽ മഴ ഉണ്ടാകില്ലന്നാണ് കാലാവസ്ഥാ പ്രവചനം. അതിനാൽ വൈകുന്നേരവും തടസ്സമില്ലാതെ വോട്ട് ചെയ്യാം. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *