April 18, 2026

രണ്ട് കിലോ കഞ്ചാവുമായി നാല് പേർ പിടിയിൽ

0
IMG-20190426-WA0023
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 
വെള്ളിയാഴ്ച  രാവിലെ 10.30 മണിക്ക്  മാനന്തവാടി എക്സൈസ് റേഞ്ച് പാർട്ടിയും തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റും സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ 2 കിലോ കഞ്ചാവുമായി നാല് പേർ അറസ്റ്റിലായി.  വൈത്തിരി താലൂക്കിൽ പന്തിപ്പൊയിൽ സ്വദേശികളായ  മൂന്നാംപുഴ  ഹാരിസ് എം.പി ( 25)  ,   ഊക്കാടൻ  മുഹമ്മദ് റാഫി ,  പിലാ കാട്ടിൽ മൻസൂർ അലി എം.പി (25)  ,  കണ്ടോത്തൻ കെ. റാഷിദ് (24)  എന്നിവരെയാണ്   കഞ്ചാവുമായി മാനന്തവാടി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. അടിയാന്മാർ സഞ്ചരിച്ചിരുന്ന മാരുതി റിറ്റ്സ് കാർ കസ്റ്റഡിയിൽ എടുത്തു . കാറിൻറെ ഡിക്കിയിൽ ഒളിപ്പിച്ചു വെച്ച  രീതിയിലായിരുന്നു കഞ്ചാവ് കടത്തി കൊണ്ടുവന്നത്. വയനാട് ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ മാത്യൂസ് ജോണിന് ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പാർട്ടിയിൽ എക്സൈസ് ഇൻസ്പെക്ടർ ഷറഫുദ്ദീൻ ടി. പ്രിവന്റിവ് ഓഫീസർ എം .കെ ഗോപി പി.ടിസുരേഷ്, പി.ഷാജി സിവിൽ എക്സൈസ് ഓഫീസർമാരായ യ നിഷാദ്, വിജേഷ് കുമാർ , ഇ ജോണി, അജയകുമാർ , എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *