May 9, 2024

പൊതു വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങൾ മാതൃകാപരം: റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ ജില്ലാ സംഗമം

0
Whatsapp Image 2019 04 26 At 3.02.17 Pm

 

മാനന്തവാടി:  സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്തെ കൂട്ടായ പ്രവർത്തനങ്ങൾ നമ്മുടെ രാജ്യത്തിനാകമാനം മാതൃകാപരമെന്ന് മാനന്തവാടി ബി.ആര്‍.സിയില്‍ ചേര്‍ന്ന റിട്ട:ഹെഡ്മാസ്റ്റേഴ്സ്, പ്രിൻസിപ്പൽസ് എഡ്യൂകേഷണല്‍ ഓഫിസേഴ്സ് അസോസിയേഷൻ 10-മത് ജില്ലാ സ്നേഹ സംഗമം അഭിപ്രായപ്പെട്ടു.  കേരള സംസ്ഥാനത്തിന് സാക്ഷരത, ആരോഗ്യം തുടങ്ങിയ വിവിധ തലങ്ങളിൽ രാജ്യത്ത് ഒന്നാം സ്ഥാനം നേടിയെടുക്കുവാൻ ഇതിനോടകം കഴിഞ്ഞതിന്‍റെ പിന്നിൽ പൊതു വിദ്യാഭ്യാസ രംഗത്ത് നമ്മൾ നേടിയെടുത്ത നേട്ടങ്ങളാണെന്ന കാര്യം ആരും വിസ്മരിക്കരുതെന്ന് യോഗം ചൂണ്ടിക്കാട്ടി. സമ്മേളനത്തിൽ ജില്ലയിലെ മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള അവാർഡ് കരസ്ഥമാക്കിയ ദേശീയ അധ്യാപക അവാർഡ് ജേതാവ് കൂടിയായ മംഗലശ്ശേരി മാധവൻ മാസ്റ്ററെ മൊമന്‍റോ നൽകി ആദരിച്ചു. യോഗം നാദാപുരം ഡി.വൈ.എസ്.പി, പ്രിൻസ് അബ്രഹാം ഉത്ഘാടനം ചെയ്തു. യോഗത്തില്‍ പ്രസിഡന്‍ണ്ട് ഇ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ജയരാജൻ, എം ചന്ദ്രൻ, കെ എ ആൻറണി, വി കെ ശ്രീധരൻ, പി. റ്റി. മുരളീധരൻ, എം ജെ ജോസഫ്, എം ശ്രീധരൻ, എം.സി.വിൻസന്‍റ്, ജോർജ് വി വി, എ.ജെ.വർക്കി, ബാബു ഫിലിപ്പ്, ടി.വി.ഗോപിനാഥൻ മാസ്റ്റർ, ജോൺ മാത്യു, പി.ഒ.ശ്രീധരൻ, ടോമി എം.എ, വി.എസ്. ചാക്കോ, എം.സദാനന്ദൻ, അർജ്ജുനൻ പി.വി, എം.ജി.ശശി, കെ.പി. സിസിലി, റ്റി.റ്റി.കൃഷ്ണകുമാരി തുടങ്ങിയവർ പ്രസംഗിച്ചു

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *