April 18, 2026

കാറ്റിൽ നേന്ത്രവാഴകൾ നിലംപൊത്തി

0
IMG-20190427-WA0005
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി – കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത കാറ്റിലും മഴയിലും നേന്ത്രവാഴകൾ നിലംപൊത്തി.മാനന്തവാടി നഗരസഭ പരിധിയിലെ ഒഴക്കോടിയിലാണ് വ്യാപകമായി വാഴ നശിച്ചത്. ജ്യോതി നാവാസ് കനക വല്ലിയുടെ മുന്നൂറോളംകുലച്ച വാഴകളും മോനിപ്പള്ളി ജോസിന്റെ യും എകരത്ത് വീട്ടിൽ വിനോദിന്റെയും ഇരുനൂറ് വീതം വാഴകളുമാണ് നശിച്ചത്.കൂടാതെ വടക്കേടത്ത് പുത്തൻപുരയിൽ ബെന്നിയുടെയും നിരവധി വാഴകൾ നിലംപൊത്തി. ബാങ്ക് വായ്പ എടുത്താണ് ഇവർ കൃഷി നടത്തിയത്.ഈ തുക എങ്ങനെ തിരിച്ചടക്കുമെന്ന ആശങ്കയിലാണ് ഇവർ .കൃഷിഭവനിൽ നഷ്ട പരിഹാരത്തിനായി അപേക്ഷ നൽകാനുള്ള നെട്ടോട്ടത്തിലാണ് കർഷകർ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *