May 16, 2024

സ്ഥിരം കഞ്ചാവു വില്പനക്കാരനായ യുവാവ് അറസ്റ്റിൽ

0
Img 20190427 Wa0004
മാനന്തവാടി :
വാളാട്  ടൗണിലും പരിസരങ്ങളിലും വിദ്യാർത്ഥികൾക്കും മറ്റും കഞ്ചാവ് വിൽപ്പന നടത്തി വന്നിരുന്ന  വാളാട് സ്വദേശിയായ പാറക്കൽ വീട്ടിൽ സിബിൻ ബാബു ( 22) വിനെ അറസ്റ്റ് ചെയ്തു.   അര കിലോ കഞ്ചാവ് കൈവശം വച്ച  കുറ്റത്തിന് ഒരപ്പ്‌  പാലത്തിനു സമീപം വച്ച് മാനന്തവാടി എക്സൈസ് ഇൻസ്പെക്ടർ ഷറഫുദ്ദീൻ ടി യും  സംഘവും ചേർന്നാണ്  അറസ്റ്റ് ചെയ്തത്. . ഇയാൾ  ഓടിച്ചുവന്ന KL 72 8278 നമ്പർ സ്കൂട്ടിയും കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ ഇതിനുമുമ്പും കഞ്ചാവ് കേസ് നിലവിലുണ്ട്. പാർട്ടിയിൽ പ്രിവന്റിവ്  ഓഫീസർ പി ഷാജി സിവിൽ എക്സൈസ് ഓഫീസർമാരായ പ്രിൻസ് ടി. ജി ,ജോണി കെ , മൻസൂർ അലി, അജേഷ് വിജയൻ എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *