September 27, 2026

പ്രളയ ബാധിതർക്ക് മാനന്തവാടി വികസന സമിതി നിർമിച്ച വീടുകളുടെ താക്കോൽദാനം നടത്തി.

0
IMG-20190428-WA0043
By ന്യൂസ് വയനാട് ബ്യൂറോ
പ്രളയ ബാധിതർക്ക് നിർമിച്ച വീടുകളുടെ താക്കോൽദാനം നടത്തി

മാനന്തവാടി ∙ കഴിഞ്ഞ 5 വർഷമായി താലൂക്കിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി
പ്രവർത്തിച്ച് വരുന്ന മാനന്തവാടി വികസന സമിതി എം അറ്റ് എം വൈ
ട്രസ്റ്റിന്റെ ധനസഹായത്തോടെ നിർമിച്ച നൽകുന്ന 3 വീടുകളുടെ താക്കോൽദാനം
നടത്തി. മാനന്തവാടി ന്യുമാൻസ് കോളജിൽ നടക്കുന്ന ചടങ്ങ് സി.കെ. ശശീന്ദ്രൻ
എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രളയത്തിൽ പാടേ തകർന്ന താഴെയങ്ങാടി സ്വദേശികളായ
അമ്മാളു അമ്മ , അബ്ദുൾ റസാക്ക്, ലളിത എന്നിവർക്ക് 25 ലക്ഷത്തോളം രൂപ
ചെലവഴിച്ച് എല്ലാ സൗകര്യങ്ങളും ഉള്ള വീടുകൾ നിർമിച്ച് നൽകിയത്.
മാനന്തവാടി വികസന സമിതി പ്രസിഡന്റ് ഇ.എം. ശ്രീധരൻ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പ്രഭാകരൻ, സബ് കലക്ടർ എൻ.എസ്.കെ.
ഉമേഷ്, എടവക പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയൻ എന്നിവർ താക്കോൽദാനം
നിർവഹിച്ചു.

നഗരസഭാ അധ്യക്ഷൻ വി.ആർ. പ്രവീജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ
ബാബു എന്നിവർ ഉപഹാരങ്ങൾ സമ്മാനിച്ചു. നഗരസഭാ ഉപാധ്യക്ഷ ശോഭ രാജൻ, സ്ഥിരം
സമിതി അധ്യക്ഷൻ പി.ടി. ബിജു, എം അറ്റ് എം വൈ ട്രസ്റ്റ് ചെയർമാൻ വർഗീസ്
പി. വർഗീസ്, അഭി വർഗീസ്, മാനന്തവാടി വികസന സമിതി ഭാരവാഹികളായ ബെസി
പാറയ്ക്കൽ, കെ.എം. ഷിനോജ്, ഷാജൻ ജോസ്, ജസ്റ്റിൻ ചെഞ്ചണ്ട, നഗരസഭാ കൗൺസിലർ
ജേക്കബ് സെബാസ്റ്റ്യൻ, ഡെപ്യൂട്ടി തഹസിൽദാർ പി.യു. സിതാര, പി.വി. മഹേഷ്
എന്നിവർ പ്രസംഗിച്ചു. സ്നേഹ വിരുന്നും നടന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *