April 29, 2024

നഗര വികസനം സ്വപ്നം മാത്രം : ഗതാഗത കുരുക്ക് പതിവായി മാനന്തവാടി.

0
Img 20190428 Wa0011
മാനന്തവാടി നഗരത്തിന്റെ പല ഭാഗങ്ങളിലും വലിയ വാഹനങ്ങൾ തിരിക്കാൻ സ്ഥലം മതിയാകാത്തതിനാൽ ജംഗ്ഷനുകളിൽ ഗതാഗത കുരുക്ക് പതിവാകുന്നു. കോഴിക്കോട് റോഡിൽ സിറ്റി മെഡിക്കൽസിന്  സമീപവും മൈസൂർ റോഡിൽ വള്ളിയൂർക്കാവ് റോഡ് ജംഗ്ഷനിലും  പോസ്റ്റാഫീസ് റോഡിൽ   ജില്ലാ ആശുപത്രി റോഡ് ജംഗ്ഷനിലുമാണ് പതിവായി ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. ഇവിടങ്ങിൽ മൂന്നിടത്തും  റോഡിലേക്ക് കെട്ടിട ഭാഗങ്ങൾ തള്ളിനിൽക്കുന്നതാണ്  ഇതിന് പ്രധാന കാരണം.  ലോഡ് കയറ്റി വരുന്ന വലിയ ലോറികളും വോൾവോ, മൾട്ടി ആക്സിൽ ബസുകളും തിരിക്കാനുള്ള സൗകര്യം മൂന്നിടത്തും കുറവാണ്. 

      മുമ്പ് നഗരവികസനത്തിന്റെ ഭാഗമായി റോഡ് കൈയ്യേറ്റം ഒഴിപ്പിക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും  പ്രതിഷേധത്തെ തുടർന്ന് നടന്നില്ല .ആവശ്യത്തിന് പാർക്കിംഗ് ഇല്ലാതെയും  റോഡിൽ നിന്നുള്ള ദൂരപരിധി പാലിക്കാതെയും കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനാൽ കച്ചവട സ്ഥാപനങ്ങണ്ടിലേക്ക് വരുന്ന വാഹനങ്ങളും കച്ചവടക്കാരുടെ വാഹനങ്ങളും പൊതു നിരത്തിലാണ് നിർത്തിയിടുന്നത്. ഇതും നഗരത്തിലെ ഗതാഗത കുരുക്കിന് മറ്റൊരു കാരണമാണ്.  
       ഫുട്പാത്തിലേക്ക് ഇറങ്ങി കച്ചവടം ചെയ്യുന്നതിനാലും   ഫുട്പാത്തിൽ കൂടി നടക്കേണ്ട  യാത്രക്കാർ റോഡിലേക്ക് ഇറങ്ങി നടക്കുന്നത് ഗതാഗത തടസ്സമുണ്ടാക്കുന്നുണ്ട്.   ഫുട്പാത്ത്  നിർമ്മിച്ച്    യാത്ര കാർക്ക് സൗകര്യം ഒരുക്കിയെങ്കിലും  റോഡിന്റെ ഇരുവശങ്ങളിലും പഴയ  കെട്ടിടങ്ങൾ പൊളിച്ച് മാറ്റാത്തത്   ഗതാഗത കുരുക്കിനൊപ്പം  അപകട ഭീഷണിയും ഉയർത്തുന്നുണ്ട്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *