April 29, 2024

കരുത്തായി ജെ.സി.ഐ. മലബാർ എന്റർപ്രണേഴ്സ് മീറ്റ്: സംരംഭകർ സമൂഹത്തിന്റെ നന്മ ലക്ഷ്യമിടണമെന്ന് എം. വി. ശ്രേയാംസ് കുമാർ.

0
Img 20190428 Wa0040
ബത്തേരി: 
സംരംഭകർ  സമൂഹത്തിന്റെ നന്മ ലക്ഷ്യമിടുന്നവരാകണമെന്ന് എം. വി. ശ്രേയാംസ് കുമാർ .
ജെ.സി.ഐ കൽപ്പറ്റ  എന്റർപ്രൊണർഷിപ് ഹബ്  എന്നിവരുടെ നേതൃത്വത്തിൽ കൽപറ്റ മഹാറാണി ടെക്സ്റ്റൈൽ സിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സ്റ്റാർട് അപ്  മലബാർ എന്റർപ്രണേഴ്സ് മീറ്റ് 2019 കൊളഗപ്പാറ ഹിൽ ഡിസ്ട്രിക്ട് ക്ളബ്ബിൽ  മാതൃഭൂമി ജോയിൻറ്  മാനേജിങ് ഡയറക്ടർ  എം.വി ശ്രേയാസ് കുമാർ ഉദ്‌ഘാടനം ചെയ്‌തു.
സംരഭകർ   പണത്തിനു പുറകെയല്ല മറിച്ചു ഗുണ മേന്മയുടെയും സാമൂഹിക മൂല്യത്തിന്റെയും പുറകെയാണ് പോകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. . അതിലൂടെ മാത്രമാണ് വിജയകരമായ ബിസിനസ് സ്റ്റാർട്ട്ആപ്പ്കൾ ഉടലെടുക്കുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.
മൈസോൺ മാനേജിങ് ഡയറക്ടർ സുഭാഷ് ബാബു അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജെ.സി.ഐ പാസ്റ്റ്‌ ദേശീയ എക്സിക്യൂട്ടീവ് വൈസ് പ്രീഡിഡന്റ അഡ്വ: ജോമി ജോസഫ് , കേരള സ്റ്റർട് ആപ്പ് മിഷൻ പ്രോജക്ട് ഡയറക്ടർ മുഹമ്മദ് റിയാസ് ,മാനേജർ പ്രജീത് പ്രഭാകരൻ ,ലീഡ്സ് കോളേജ് ചെയർമാൻ തോമസ് ജോർജ്, ജെ.സി.ഐ കൽപ്പറ്റ പ്രസിഡന്റ് വിനീത് കെ. വി, പ്രോഗ്രാം ഡയറക്ടർ ഡോ.ഷാനവാസ് പള്ളിയാൽ എന്നിവർ സംസാരിച്ചു. 
 ഇൻകുബേഷൻ   സംരഭകരെയും മലബാറിലെ പരമ്പരാഗത വ്യവസായങ്ങളെയും അന്തദേശീയ നിലവാരത്തിൽ വികസിപ്പിക്കുവാൻ വേണ്ട അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക  വിദ്യാഭ്യാസ സഹായവും മൂലധന സഹായവും ഡിജിറ്റൽ മാർക്കറ്റിംഗ് സംവിധാനവും നൽകുന്നതിനാണ് മീറ്റ് പ്രാധാന്യം നൽകുന്നത് .
കേരളത്തിൽ തന്നെ ആദ്യമായി ഇൻകുബേഷൻ സെന്ററിൽ തന്നെ ഫണ്ടിങ് സപ്പോർട്ട് ലഭ്യമാക്കുന്ന  എൻജൽസ്  ഇൻവെസ്റ്റ്മെന്റ്  പ്ലാറ്റ്‌ഫോം മലബാറിലെ മൈസോണിൽ പ്രവർത്തിക്കുന്നുണ്ട്. 
ഒരു സ്റ്റാർട്ടപ്പ് ആരംഭിക്കുന്നതിനായി കടന്നുവരുന്ന ഒരാൾക്ക് ക്യാപ്പിറ്റൽ ഇൻവെസ്റ്റ്‌മെന്റ് ഇല്ലാതെ തന്നെ അടിസ്ഥാന സൗകര്യങ്ങൾ സാങ്കേതിക വിദ്യ, കണക്ടിവിറ്റി, മെന്റർഷിപ് ,ഗൈഡൻസ് എന്നിവയെല്ലാം മൈസോണിൽ ലഭ്യമാക്കുന്നു. കൂടുതൽ സംരംഭകരെ കണ്ടെത്തുന്നതിനും  നിലവിലുള്ള സംരംഭകരെ ലാഭത്തിലെത്തിക്കുന്നതിനും വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *