May 2, 2024

നൂറ് വായനവർഷങ്ങൾ: സമാപനം ഞായറാഴ്ച

0
മാനന്തവാടി പഴശ്ശിഗ്രന്ഥാലയത്തിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഔപചാരിക സമാപനം മെയ് 5 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.00 മണിക്ക് മാനന്തവാടി ഗവ.യു.പി.സ്കൂളിൽ വച്ച് നടക്കും. സാംസ്കാരിക സമ്മേളനത്തിൽ മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ ഡോ.എം.എൻ  കാരശ്ശേരി  നിലപാടുകളുടെ പ്രശ്നങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി വായനക്കാരുമായി സംവദിക്കുന്നു.ചടങ്ങിൽ മാനന്തവാടി എം.എൽ.എ  ഒ .ആർ കേളു ,നഗരസഭാ ചെയർമാൻ വി.ആർ പ്രവീജ്, ലൈബ്രറി കൗൺസിൽ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും . വൈകിട്ട് 7 മണിക്ക് പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ വിജയ് സുർസനും സംഘവും അവതരിപ്പിക്കുന്ന ഗസൽ സന്ധ്യയും ഉണ്ടായിരിക്കുന്നതാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *