September 5, 2026

സാക്ഷി: കഥാചർച്ച സംഘടിപ്പിച്ചു

0
IMG-20190429-WA0047
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി പഴശ്ശി സ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ടി.പത്മനാഭന്റെ സാക്ഷി എന്ന ചെറുകഥ ചർച്ച ചെയ്തു. എഴുപതു വർഷമായി ചെറുകഥകൾ മാത്രമെഴുതി, കഥയുടെ കുലപതിയായി മലയാളത്തിൽ സ്വന്തമായ ഒരിടം കണ്ടെത്തിയ എഴുത്തുകാരനാണ് ടി.പത്മനാഭനെന്നും, സാക്ഷിയെന്ന കഥ നമ്മുടെ ഭാഷയിൽ പാരിസ്ഥിതികമായ അവബോധമുണർത്തുന്ന ആദ്യ കഥയാണെന്നും, കഥയവതരിപ്പിച്ചു കൊണ്ട് തിരൂർ മലയാള സർവ്വകലാശാലാ വിദ്യാർഥിയും എഴുത്തുകാരി യുമായ അലീന ബേബി അഭിപ്രായപ്പെട്ടു.ബോധ ധാരാ സങ്കേതത്തിലൂടെ, അന്യവൽക്കരിക്കപ്പെടുന്ന മനുഷ്യരുടെ ആത്മനൊമ്പരങ്ങൾ അദ്ദേഹം ആവിഷ്ക്കരിക്കുന്നു '
പരിസ്ഥിതിയും വികസനവും തമ്മിലുള്ള സംഘർഷം ഇതിവൃത്തമായ സാക്ഷി എന്ന കഥ. സമകാലിക അന്തരീക്ഷത്തിൽ ഏറെ പ്രസക്തി നേടുന്നു
ഗ്രന്ഥാലയം സെക്രട്ടറി വി.കെ.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.ചർച്ചാ വേദി കൺവീനർ എം .ഗംഗാധരൻ, കെ.കെ.മോഹൻദാസ്, സുധീഷ്കരിങ്ങാരി, ക്രിസ്റ്റഫർ ജോസ്, എൻ.സഫ്വാന, സ്വപ്ന രാജേഷ്, എം.കെ.രവി, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *