March 29, 2024

കുതിരക്കോട് റിസർവ് വനത്തിൽ പുള്ളിപ്പുലിയുടെ ജഡം : മരണം കഴുത്തിലെ എല്ല് പൊട്ടിയെന്ന് നിഗമനം.

0
Img 20190503 Wa0093
മാനന്തവാടി: : തോല്പെട്ടി വന്യജീവി സങ്കേതം പരിധിയിലെ കാരമാട് കുതിരക്കോട് റിസർവ് വനത്തിൽ പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തി. വെള്ളിയാഴ്ച വനത്തിൽ റോന്ത് ചുറ്റുകയായിരുന്ന വനപാലകരാണ് രാവിലെ ഏഴോടെ ഏകദേശം രണ്ട് വയസ് പ്രായം തോന്നിക്കുന്ന പുലിയുടെ ജഡം കണ്ടെത്തിയത്. ജഡത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്ന് വനപാലകർ പറഞ്ഞു. 
വയനാട് വൈൽഡ് ലൈഫ് വാർഡൻ പി.കെ. ആസിഫ്, അസി. വൈൽഡ് ലൈഫ് വാർഡൻ പി. സുനിൽ, ഡെപ്യൂട്ടി റെയ്‌ഞ്ചർ രാജേഷ് പട്ടേരി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. കാട്ടിക്കുളം വെറ്ററിനറി പോളിക്ളിനിക്കിലെ ഡോ. കെ. ജവഹറിന്റെ നേതൃത്വത്തിൽ ജഡം പോസ്റ്റ്‌മോർട്ടം നടത്തി വനത്തിൽ സംസ്ക്കരിച്ചു. ചത്ത പുള്ളിപ്പുലിയുടെ കഴുത്തിൽ മുറിവേറ്റ പാടുണ്ട്. കഴുത്തിലെ എല്ല് പൊട്ടിയതായാണ് പ്രാഥമിക നിഗമനം. സമീപത്തുള്ള കൂറ്റൻ പൂവൻ മരത്തിൽ പുലി കയറിയ അടയാളമുണ്ട്. മരത്തിൽ നിന്ന് വീണാണ് പുലി ചത്തതെന്നാണ് വനപാലകരുടെ നിഗമനം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *