April 23, 2024

ഇന്റർസോൺ കലോത്സവം: അതിജീവനത്തിന്റെ ഉത്സവത്തിനു പ്രൗഢമായ തുടക്കം.

0
Img 20190503 203350
ബത്തേരി:

വയനാർട്ട് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർസോൺ കലോത്സവത്തിന് ഉത്സവാന്തരീക്ഷത്തിൽ തുടക്കം. സ്റ്റേജ് മത്സരങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം പ്രശസ്ത മാധ്യമ പ്രവർത്തകൻ അഭിലാഷ് മോഹൻ നിർവ്വഹിച്ചു. പ്രളയത്തെ അതിജീ  വിച്ച നാം, ജനാധിപത്യത്തെയും സമൂഹത്തെയും ഒന്നാകെ തച്ചുടയക്കാൻ ശേഷിയുള്ള പല  പ്രതിലോമ ശക്തികളെയും ഒറ്റക്കെട്ടായി തോൽപ്പിച്ചു. ഈ കലോത്സവം അടയാളപ്പെടുത്തേണ്ടത് എവിടെയും തോൽക്കാത്ത ഈ ജനതയെ ആണെന്നും  , കലയ്ക്കു മുന്നിൽ ഏതു മതിലുകളും തകർന്നടിയുമെന്നും അഭിലാഷ് മോഹൻ അഭിപ്രായപ്പെട്ടു. കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ചെയമാൻ ഷാബിർ എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അമൽജിത് എം.ടി.കെ സ്വാഗതവും പ്രശസ്ത സിനിമ താരം സന്തോഷ് കീഴാറ്റൂർ മുഖ്യാതിഥിയുമായി.വി പി ശരത് പ്രസാദ്, ടി.എൽ സാബു, പി.ആർ ജയപ്രകാശ് , ജോബിസൺ ജെയിംസ്, കെ.കെ ഹനീഫ, കെ.എസ് ഹരിശങ്കർ, ഗോകുൽ പി.എസ്, ശിൽപ അശോകൻ, ഷേബ എം ജോസഫ്, ജോർജ് മത്തായി നൂറനാൽ , കെ. റഫീഖ്, കെ.എം ഫ്രാൻസിസ്, ശ്രീജിത് സി.എസ്, അജ്നാസ് അഹമ്മദ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ജോയിന്റ് സെക്രട്ടറി അക്ഷയ് റോയ് ഉദ്ഘാടന ചടങ്ങിന് നന്ദിയർപ്പിച്ച് സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *