May 30, 2026

പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം നൂറാം വാർഷികാചരണ സമാപനം നാളെ

0
IMG-20190504-WA0067
By ന്യൂസ് വയനാട് ബ്യൂറോ
പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം നൂറാം വാർഷികാചരണ സമാപനം ഞായറാഴ്ച
കൽപ്പറ്റ: 
100 വായനവർഷങ്ങൾ പൂർത്തിയാകുന്ന മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം നൂറാം വാർഷികാചരണ സമാപനം ഞായറാഴ്ച്ച  നടക്കും.  ഉച്ചക്ക് മൂന്ന് മണിക്ക് മാനന്തവാടി ഗവ:യു .പി .സ്കൂളിൽ നടക്കുന്ന സമാപന സമ്മേളനം ഒ.ആർ.കേളു എം.എൽ.എ. ഉദ്ഘാടനം ചെയ്യും "നിലപാടുകളുടെ പ്രശ്നം " എന്ന വിഷയത്തിൽ ഡോ.എം.കാരശ്ശേരി മുഖ്യ പ്രഭാഷണം നടത്തുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
                     
  മാനന്തവാടിയുടെ  സാംസ്കാരിക മുന്നേറ്റത്തിന് വലിയ സംഭാവനകൾ നൽകി കൊണ്ടിരിക്കുന്ന പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം 1918 ൽ ബ്രിട്ടീഷുകാരുടെ കാലത്താണ് പ്രവർത്തനം ആരംഭിച്ചത്. 100 വായന വർഷങ്ങൾ ജനകീയമാക്കുന്നതിന്റെ ഭാഗമായി വിപുലമായ സംഘാടക സമിതി ചേർന്ന് ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തുവാൻ കഴിഞ്ഞു. നൂറാം വാർഷികാചരണത്തിന്റെ ഔപചാരികമായ സമാപനം മെയ് 5 ന് ഞായറാഴ്ച്ച ഉച്ചക്കു ശേഷം 3 മണിക്ക് ഗവ:യു .പി സ്കൂൾ അങ്കണത്തിൽ വച്ച് നടക്കുകയാണ്. മുൻസിപ്പൽ ചെയർമാൻ വി.ആർ പ്രവീജിന്റെ അധ്യക്ഷതയിൽ ബഹു: എം.എൽ.എ ഒ ആർ കേളു ഉദ്ഘാടനം നിർവ്വഹിക്കും. വയനാട് സബ് കലക്ടർ എൻ.എസ്.കെ.  ഉമേഷ് IAS വിശിഷ്ടാതിഥിയാവുന്ന ചടങ്ങിൽ "നിലപാടുകളുടെ പ്രശ്നം " എന്ന വിഷയത്തിൽ മലയാളത്തിന്റെ കരുത്തുറ്റ പ്രാസംഗികൻ ഡോ.എം.എൻ കാരശ്ശേരി മുഖ്യ പ്രഭാഷണം നടത്തും. രാത്രി ഏഴ്മണിക്ക് പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ വിജയ് സൂർ സെന്നും സംഘവും അവതരിപ്പിക്കുന്ന ഗസൽ സന്ധ്യയും ഉണ്ടായിരിക്കുന്നതാണെന്ന് സം
ഘാടകർ അറിയിച്ചു.  ഗ്രന്ഥാലയം പ്രസിഡണ്ട് ഷാജൻ ജോസ് സെക്രട്ടറി വി.കെ പ്രസാദ്, ജിതിൻ എം.സി, ഷിനോജ് എം.കെ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *