July 17, 2026

പി.എസ്.സി. പരിശീലനം ആരംഭിച്ചു

0
Employment
By ന്യൂസ് വയനാട് ബ്യൂറോ
   ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷയ്ക്ക് അപേക്ഷിച്ചവര്‍ക്കായി 30 ദിവസത്തെ സൗജന്യ പരിശീലനം ആരംഭിച്ചു.  ജില്ലാ ലൈബ്രറി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലനം ജില്ലാ ദാരിദ്ര്യ ലഘൂകരണ പദ്ധതി പ്രൊജക്ട് ഡയറക്ടല്‍ പി.സി.മജീദ് ഉദ്ഘാടനം ചെയ്തു.  ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എം.ആര്‍.രവികുമാര്‍, ജില്ലാ ലൈബ്രേറിയന്‍ സുമേഷ് ഫിലിപ്പ്, എംപ്ലോയ്‌മെന്റ് ഓഫീസര്‍ ആലി കോയ, ടി. നൗഫല്‍ എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *