വണ്‍ പ്രവേശനം : ഓറിയന്റേഷന്‍ ക്ലാസ് ഇന്ന് ഉച്ചക്ക് രണ്ടിന്.
ഹയര്‍ സെക്കന്ററി ഒന്നാംവര്‍ഷ ഏകജാലക പ്രവേശനവുമായി ബന്ധപ്പെട്ട ഓറിയന്റേഷന്‍ ക്ലാസ് കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഇന്ന് (മെയ് 9) ഉച്ചയ്ക്ക് 2 ന് നടക്കും. പ്ലസ് വണ്‍ പ്രവേശനം ആഗ്രഹിക്കുന്ന കുട്ടികളും രക്ഷിക്കളും പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
അധ്യാപക നിയമനം
പനമരത്ത് പ്രവര്‍ത്തിക്കുന്ന മാനന്തവാടി ഗവ.പോളിടെക്‌നിക് കോളജില്‍ വിവിധ തസ്തികകളിലേക്ക് ഗസ്റ്റ് അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. സിവില്‍ എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിഭാഗങ്ങളില്‍ ലക്ചറര്‍ (യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബി.ടെക്) ഡെമോണ്‍സ്‌ട്രേറ്റര്‍ (യോഗ്യത: സിവില്‍/മെക്കാനിക്കല്‍/കമ്പ്യൂട്ടര്‍ വിഷയത്തില്‍ ഡിപ്ലോമ), ട്രേഡ് ഇന്‍സ്‌ട്രെക്ടര്‍, ട്രേഡ്‌സ്മാന്‍ (യോഗ്യത : സിവില്‍/മെക്കാനിക്കല്‍/കമ്പ്യൂട്ടര്‍ വിഷയത്തില്‍ ഐ.ടി.ഐ/ടി.എച്ച്.എസ്.എല്‍.സി). കൂടിക്കാഴ്ച മെയ് 18ന് രാവിലെ 9.30ന്. ഫോണ്‍ 9496939969





Leave a Reply