July 17, 2026

സംസ്ഥാന ജൂനിയർ ബോൾ ബാഡ് മിന്റൺ ചാമ്പ്യൻഷിപ്പ് വെള്ളമുണ്ടയിൽ തുടങ്ങി.

0
IMG_20190511_110434
By ന്യൂസ് വയനാട് ബ്യൂറോ
51-ാമത്    സംസ്ഥാന ജൂനിയർ ബോൾ ബാറ്റ് മിന്റൺ  ചാമ്പ്യൻഷിപ്പ് വെള്ളമുണ്ടയിൽ തുടങ്ങി. മത്സരത്തിന് തുടക്കം കുറിച്ച് വെള്ളമുണ്ട എട്ടേ നാലിൽ വിളംബര ജാഥ നടത്തി .കോർട്ട് ഉദ്ഘാടനം ചെയ്ത വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.  തങ്കമണി താരങ്ങളെ പരിചയപ്പെട്ടു. ബോൾ ബാറ്റ്മിന്റൺ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ചാമ്പ്യൻഷിപ്പ് പതാകയും വയനാട് ജില്ലാ പ്രസിഡണ്ട് വി.കെ. ശ്രീധരൻ മാസ്റ്റർ ജില്ലാ പതാകയും വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ പ്രധാനാധ്യാപിക പി.കെ. സുധ സ്കൂൾ പതാകയും വെള്ളമുണ്ട എ.യു.പി.സ്കൂൾ  മാനേജർ വി.കെ. മുരളീധരൻ യു.പി. സ്കൂൾ പതാകയും ഉയർത്തി. ജൂനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മത്സരങ്ങൾ ഒരേ സമയം ആറ് കോർട്ടുകളിൽ നടക്കുന്നുണ്ട്. 

ആൺ – പെൺ വിഭാഗങ്ങളിലായി 27 ടീമുകൾ രണ്ട് ദിവസത്തെ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്.  

പെൺകുട്ടികളുടെ വിഭാഗത്തിൽ ഇടുക്കി മാത്രമാണ്  മത്സരത്തിനെത്താത്. ചാമ്പ്യൻഷിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം 'ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് സി.കെ. ശശീന്ദ്രൻ എം. എൽ. എ നിർവ്വഹിക്കും. 
ക്വാർട്ടർ, സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ  ഞായറാഴ്ച രാവിലെ മുതൽ നടക്കും. വൈകുന്നേരം ചാമ്പ്യൻഷിപ്പ് സമാപിക്കും .അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എസ്. ഗോപകുമാർ, ട്രഷറർ കെ. സുധാകരൻ, ഓർഗനൈസിംഗ് സെക്രട്ടറി പി.ഡി വർഗീസ്,  ടൂർണ്ണമെൻറ് കമ്മിറ്റി ചെയർമാൻ എം.ജെ. ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് മത്സരങ്ങൾ 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *