May 13, 2026

രുഗ്മണിയുടെ കൊലപാതകം: കാനറാ ബാങ്ക് മുൻ മാനേജർ അറസ്റ്റിൽ: മരണം അബദ്ധത്തിൽ പറ്റിയതെന്ന് പ്രതി

0
IMG_20190511_124445
By ന്യൂസ് വയനാട് ബ്യൂറോ
രുഗ്മണിയുടെ കൊലപാതകം: കാനറാ ബാങ്ക് മുൻ മാനേജർ അറസ്റ്റിൽ: മരണം അബദ്ധത്തിൽ പറ്റിയതെന്ന് പ്രതി
മാനന്തവാടി: കൊയിലേരിക്കടുത്ത് വള്ളിയൂർക്കാവ് താന്നിക്കലിൽ    മുയൽക്കുനി രുഗ്മണി  (55) എന്ന വീട്ടമ്മ വീട്ടിനുള്ളിൽ തലക്കടിയേറ്റ് മരിച്ച സംഭവത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത  ഭർത്താവ് ചന്ദ്രന്റെ അറസ്റ്റ് രേഖപ്പെടുത്തി. . .  ബന്ധുക്കൾ പരാതി ഉന്നയിച്ചതിനെ  തുടർന്ന് മാനന്തവാടി സി.ഐ. പി.കെ. മണിയുടെ നേതൃത്വത്തിൽ  നടത്തിയ അന്വേഷണത്തിൽ  മരണം കൊലപാതകമാണന്ന് തെളിഞ്ഞതിനെ തുടർന്നാണ്     ഭർത്താവും കനറാ ബാങ്ക് മുൻ മാനേജറുമായ  ചന്ദ്ര(65)നെ ശനിയാഴ്ച രാവിലെ   അറസ്റ്റ് ചെയ്തത്  .  വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് രുഗ്മണി  മരിച്ചത്. രാവിലെ മൃതദേഹം കാണാനെത്തിയ നാട്ടുകാരിൽ ചിലരും രുഗ്മണിയുടെ ബന്ധുക്കളും സംശയം പ്രകടിപ്പിച്ചതിനാൽ മാനന്തവാടിയിൽ നിന്നും  പോലീസ് സ്ഥലത്തെത്തി. മരണം  തലക്കടിയേറ്റാണന്ന്  സംശയത്തെ തുടർന്ന്  പോസ്റ്റ് മോർട്ടം ചെയ്തു. .  ചന്ദ്രനെ ആദ്യം  ചോദ്യം ചെയ്ത് പോലീസ്
 കസ്റ്റഡിയിലാണ്  ഉച്ചകഴിഞ്ഞ്   മൃതദേഹം കാണാൻ കൊണ്ടുവന്നത്.  വീട്ടിലെത്തിച്ച മൃതദേഹം  സംസ്കരിച്ചതിന് ശേഷം  തെളിവെടുപ്പ് നടത്തി. എന്നാൽ തലക്കടിക്കാൻ ഉപയോഗിച്ച വിറക് കണ്ടെടുക്കാനായില്ല.   മദ്യലഹരിയിൽ   കുടുംബ വഴക്കിനിടെ  വിറക് കൊണ്ട് തലയുടെ പിന്നിൽ അടിച്ചപ്പോൾ  അബദ്ധത്തിൽ മരണം സംഭവിച്ചതാകാമെന്നാണ് ചന്ദ്രൻ പറഞ്ഞതെന്ന്  പോലീസ് പറഞ്ഞു.. മരണം സംഭവിച്ചതിന് ശേഷം ഏറെ ദു:ഖിതനായിരുന്നു ചന്ദ്രൻ. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *