May 10, 2024

മാനന്തവാടിയിൽ 13 മുതൽ സംഗീത – ദൃശ്യ വിസ്മയം : വെഞ്ചൂറ വൈബ് എഡിഷൻ രണ്ട് ഹിറ്റാക്കാനൊരുങ്ങി സംഘാടകർ.

0
Img 20190511 Wa0021
.
കൽപ്പറ്റ: 
മാനന്തവാടി വെഞ്ചൂറ സ്കൂൾ  ഓഫ് മ്യൂസിക്കിന്റെ വെഞ്ചുറ വൈബ് 2 ദൃശ്യവിസ്മയം  എന്ന പേരിൽ  13 മുതൽ 15 വരെ നടക്കും. മാനന്തവാടി വീണാ തീയ്യറ്ററിൽ വെച്ചാണ് ദൃശ്യവിസ്മയം അരങ്ങേറുകയെന്ന് ഡയറക്ടർ  കെ.എ.  ആന്റണി  വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ചലച്ചിത്ര പിന്നണി രംഗത്തെ പ്രമുഖരോടൊപ്പം വയനാടിന്റെ അഭിമാനതാരങ്ങളായ ജോസി രാഗതരംഗ്, നാട്യരത്ന മനോജ് മാസ്റ്റർ, ജോബ്സ് & സാബ്സ് ഡാൻസ് സ്കൂൾ  മോജോ മഹേഷ് എന്നിവർ ചേർന്നാണ് ദൃശ്യവിസ്മയം ഒരുക്കുന്നത്. ജില്ലയിൽ ആദ്യമായി ഗ്രാൻഡ് വയലിൻ- ചെല്ലോ, ഹവായ് ഗിറ്റാർ, അക്കോർഡിയൻ  മുതലായ സംഗീത  ഉപകരണങ്ങൾ അവതരിപ്പിക്കുന്നതോടൊപ്പം യൂടൂബിൽ വൈറലായ  അജി കൊളോണിയയുടെ നമ്മ കനാത്ത് എന്ന ഗാനവും ആലപിക്കപ്പെടുമെന്നും ആന്റണി കെ.എ.പറഞ്ഞു.
ദിവസവും രാത്രി ആറ് മുതൽ ഒമ്പത് വരെയാണ് പരിപാടി. 
പ്രത്യേക എൻട്രി പാസുകൾ മുഖേനയാണ് തിയറ്ററിലേക്കുള്ള പ്രവേശനം. എൻട്രി പാസുകൾ കരസ്ഥമാക്കാൻ 94461625 98 എന്ന നമ്പറിൽ ബന്ധപ്പെടുക
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *