April 27, 2024

ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഉടൻ മരുന്ന് എത്തിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്.

0
മാനന്തവാടി: .വയനാട് ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടി എത്തുന്നവർക്ക് മരുന്ന് ലഭിക്കുന്നില്ല എന്ന പരാതിക്ക് ഉടനടി പരിഹാരം കാണുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.നസീമ.
ജില്ലാ ആശുപത്രി ഫാർമസി 24 മണിക്കൂറും പ്രവർത്തിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം കഴിഞ്ഞാൽ അതിനുള്ള നടപടികൾ തുടങ്ങും. അത്യാഹിത വിഭാഗത്തിൽ കിടത്തി ചികിത്സിക്കുന്നവർക്കുള്ള മരുന്നുകളെല്ലാം ഇപ്പോൾ നൽകി വരുന്നുണ്ട്. ചികിത്സ തേടുന്നവർക്ക് മരുന്ന് നൽകാനുള്ള സംവിധാനമാണ് ഉടനടി തന്നെ ഒരുക്കുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *