April 27, 2024

വിസ തട്ടിപ്പിൽ കുടുങ്ങി ഒമാനിൽ ജയിലിലാകുമെന്ന ഭീതിയിൽ കഴിഞ്ഞ സിദ്ദീഖിന് പുനർ ജന്മം

0
Sidhik.fausiyamakkal Muhamed Sinanmuhamed Shishan
വയനാട്ടില്‍ വിസാ തട്ടിപ്പ് പെരുകുന്നു നടപടി എടുക്കാതെ പോലീസ്


കല്‍പ്പറ്റ: വയനാട്    ജില്ലയില്‍ വിസ തട്ടിപ്പ് തുടരുമ്പോഴും  നടപടി എടുക്കാതെ പോലീസ് ഇരുട്ടില്‍ തപ്പുന്നു. ഇതില്‍ അവസാനത്തെ ഇരയാണ് ചൂരല്‍മല സ്വദേശി സിദ്ധിക്ക്. സിദ്ധിക്കിന്റെ ഭാര്യ ഫൗസിയ മേപ്പാടി പോലീസില്‍ പരാതി നല്‍കിയിട്ട് രാണ്ടാഴ്ചയായി. എന്നാല്‍ ഒരു നടപടിയും ഇല്ല. വിസ തട്ടിപ്പില്‍ കുടുങ്ങി ഒമാനില്‍ പട്ടിണിയിലായ സിദ്ധിക്കിന് ഇത് പുനര്‍ ജന്മമാണ്. ഒമാനില്‍ ജയിലില്‍ ആകുമെന്ന ഭീതിക്ക് വിരാമം ഇട്ടുകൊണ്ടാണ് ദേശീയ സേവാഭാരതി ഒമാന്‍ ഘടകമായ സേവയുമായി ചേര്‍ന്നാണ് സിദ്ധിക്കിനെ ഇന്നലെ കേരളത്തില്‍ എത്തിച്ചത്. മേപ്പാടി വെള്ളാര്‍മല ഇലപ്പുള്ളി സിദ്ധിക്ക് (42) ജനുവരി 28നാണ് കോഴിക്കോട് നിന്ന് ഒമാനിലേക്ക് വിമാനം കയറിയത്.  ജലീല്‍എന്ന വിസ ഏജന്ടും, സിദ്ധിക്കിന്റെ ഭാര്യ ഫൗസിയയുടെ അമ്മാവന്റെ മകന്‍ റഷീദ് എന്നിവരുമാണ് ഒമാനില്‍ ജോലി വാഗ്ദാനം ചെയ്ത് ഇവരില്‍ നിന്ന് 65000 രൂപ കൈപ്പറ്റിയത്. 35000 രൂപ ശമ്പളവും സൗജന്യ താമസവും ഭക്ഷണവുമായിരുന്നു വാഗ്ദാനം. എന്നാല്‍ ലഭിച്ചതാകട്ടെ ഒരു മാസത്തേക്കുള്ള ടൂറിസ്റ്റ് വിസയും. ഇതിനെക്കുറിച്ച് അവരോട് സംസാരിച്ചപ്പോള്‍ ഒമാനില്‍ വിമാനമിറങ്ങിയാല്‍ രണ്ട് ദിവസത്തിനുള്ളില്‍ വിസ റെഡി എന്നായിരുന്നു മറുപടി. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും വിസ ലഭിച്ചില്ല എന്നു മാത്രമല്ല ജോലി ലഭിക്കാതെ പട്ടിണിയിലുമായി ഇതിനിടെ 16 ദിവസം ഒരു പാക്കിസ്ഥാനിയുടെ കീഴില്‍ ജോലി ചെയ്തു. എന്നാല്‍ ലേബര്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ അവിടെ നിന്നും പിരിച്ചുവിട്ടു. പിന്നീട് തൊഴുത്തിന് സാമാനമായ കെട്ടിടത്തിലായിരുന്നു താമസം ഒരുമുറിയില്‍ 6 പേര്‍. രണ്ട് ആഴ്ചക്ക് ശേഷം പട്ടിണി വിവരങ്ങള്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ റഷീദ് അസ്സീസ് എന്നയളുമായി ബന്ധപ്പെടാനും അങ്ങോട്ട് പോകാനും അറിയിച്ചു. അവിടുത്തെ ലേബര്‍ ക്യാമ്പില്‍ രണ്ടര മാസം ജോലി ചെയ്തു. താമസവും ഭക്ഷണവും ലഭിച്ചതല്ലാതെ കൂലിയൊന്നും ലഭിച്ചില്ല. ബ്ലേഡുകാരില്‍ നിന്ന് 35000 രൂപയും നാട്ടുകാരില്‍ നിന്ന് 30000 രൂപയും വായ്പ വാങ്ങിയാണ് ഭര്‍ത്താവിനെ ആശാരിപണിക്കായി ഒമാനില്‍ അയച്ചതെന്ന് ഭാര്യ ഫൗസിയ പറഞ്ഞു  ഭര്‍ത്താവ് ജയിലില്‍ ആകുമെന്ന അവസ്ഥ വന്നതോടെ ഫൗസിയയുടെ ജീവിതവും വഴിമുട്ടി. ഫൗസിയ ട്രാവല്‍ ഏജന്റുമായി ബന്ധപ്പെട്ട് പരാതി നല്‍കി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിമുഴക്കി.  എല്ലാ രാഷ്ട്രീയകക്ഷികളും കൈവിട്ടതോടെ ട്രാവല്‍ ഏജന്‍സിയിലെ ചിലര്‍ സേവാഭാരതിയുമായി ബന്ധപ്പെട്ടു. സേവാഭാരതി കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ എംബസിയുമായി ബന്ധപ്പെട്ട് ഒമാന്‍ സര്‍ക്കാരിലേക്ക് അടക്കേണ്ട പിഴ ചെറുതാക്കി എതാണ്ട് 1000 ഒമാനി റിയാലില്‍ ഒതുക്കി. (ഏതാണ്ട്182000 രൂപ) ഈ തുക ഒമാന്‍ സേവാ ടീം അടക്കുകയും സിദ്ധിക്കിന് ടിക്കറ്റ് നല്‍കി കേരളത്തിലേക്ക് അയക്കുകയുമായിരുന്നു. സഹായിക്കും എന്ന് വിചാരിച്ചവര്‍ കൈവിട്ടപ്പോള്‍ പ്രതീക്ഷിക്കാതെ സഹായം നല്‍കി തന്റെ ഭര്‍ത്താവിനെ രക്ഷപെടുത്തിയ സേവാഭാരതിയോട് അതിരറ്റ കടപ്പാടുണ്ടെന്ന് ഫൗസിയ പറഞ്ഞു. ഭര്‍ത്താവിനെ മോചിപ്പിക്കണമെന്നും വിസ തട്ടിപ്പിന് കൂട്ട് നിന്നവര്‍ക്ക് എതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് ഏപ്രില്‍ 28ന് മേപ്പാടി പോലീസിന് പരാതി നല്‍കിയിരുന്നു. ഈ പരാതിയുമായി മുന്നോട്ട് പോകുമെന്നും തങ്ങള്‍ക്ക് നഷ്ടമായ 5  ലക്ഷം രൂപ തിരിച്ച് കിട്ടുന്നത് വരെ നിയമ നടപടി തുടരുമെന്നും ഫൗസിയ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *