May 10, 2026

വലയിൽ കുടുങ്ങിയ മൂങ്ങക്ക് യുവാക്കൾ രക്ഷകരായി.

0
IMG_20190517_114740
By ന്യൂസ് വയനാട് ബ്യൂറോ
.
മാനന്തവാടി: രാത്രി മാത്രം സഞ്ചരിക്കുന്ന മൂങ്ങ പകൽ സഞ്ചരിച്ചാലോ? കെണികളിൽ കുടുക്കുമെന്ന് പറയുന്നത് വെറുതെയല്ല. പകൽ മൂങ്ങക്ക് കണ്ണ് കാണില്ലന്നും അപകടത്തിൽ പ്പെടുമെന്നും പറയപ്പെടുന്നത് പോലെ തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം   അമ്പത്തിനാലിലാണ് മൂങ്ങ കുടുങ്ങിയത്. വോളിബോൾ കളിക്കുമ്പോൾ പന്ത് ദൂരേക്ക്  തെറിച്ച്  പോകാതിരിക്കാൻ  കെട്ടിയ വലയിലാണ് വെള്ളിയാഴ്ച രാവിലെ എട്ടരയോടെ മൂങ്ങ കുടങ്ങിയത്. പ്രദേശത്തെ അഞ്ച് ചെറുപ്പക്കാർ ചേർന്ന് മൂങ്ങയെ രക്ഷപ്പെടുത്തി വെള്ളം കൊടുത്തു. പിന്നീട് വനംവകുപ്പധികൃതർക്ക് കൈമാറി. വലയിൽ കുടങ്ങി ക്ഷീണിതനായ മൂങ്ങക്ക് പ്രഥമ ശുശ്രൂഷ നൽകി  വനം വകുപ്പധികൃതർ      വനത്തിൽ വിട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *