July 17, 2026

ജോസഫ് തൊണ്ടിപ്പറമ്പിൽ അച്ഛന്റെ സംസ്കാരം നാളെ (ശനിയാഴ്ച്ച)

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി രൂപതയിലെ വൈദികനായ ജോസഫ് തൊണ്ടിപ്പറമ്പിൽ അച്ഛന്റെ    സംസ്കാരം നാളെ (ശനിയാഴ്ച്ച) നടക്കും. 
ബഹുമാനപ്പെട്ട അച്ചന്റെ മൃതദേഹം നാളെ രാവിലെ  8 മണിയോടെ കോഴിക്കോട് വിമാനത്താവളത്തിൽ എത്തുന്നതാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി അദ്ദേഹത്തിൻറെ മാതൃ ഇടവകയായ നടവയൽ ഹോളിക്രോസ് ഫൊറോന ദേവാലയത്തിൽ ഏകദേശം 2 മണി മുതൽ 4 മണി വരെ പൊതുദർശനത്തിന് വയ്ക്കുന്നതാണ്. കൃത്യം 4 മണിക്ക് വിശുദ്ധ കുർബാനയോടെ മൃതസംസ്കാര ശുശ്രൂഷയുടെ അവസാനഭാഗം ആരംഭിക്കും. പ്രതികൂലമായ കാലാവസ്ഥയും പിറ്റേദിവസം ഞായറാഴ്ച ആയതുകൊണ്ട് പലർക്കും ഉണ്ടാകാവുന്ന അസൗകര്യവും പ്രമാണിച്ച് മൃതദേഹം 7 മണിയോടെ സംസ്കരിക്കുന്നതാണ്. വിശുദ്ധ കുർബാന സമയത്തും പൊതുജനങ്ങൾക്ക് കാണുവാനും ആദരാഞ്ജലികൾ അർപ്പിക്കാനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. അതുപോലെതന്നെ പള്ളിയിലെ ചടങ്ങുകൾക്ക് ശേഷം 7 മണിവരെ പൊതുജനങ്ങൾക്ക് അന്തിമോപചാരമർപ്പിക്കാവുന്നതാണ്. അച്ചന്റെ ബന്ധു മിത്രങ്ങളും സുഹൃത്തുക്കളും അതുപോലെ അച്ചന് ആദരാഞ്ജലികൾ അർപ്പിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും ഇതൊരു അറിയിപ്പായി സ്വീകരിക്കണം. മൃതദേഹം കൂടുതൽ സമയം പൊതുദർശനത്തിന്  വയ്ക്കുന്നതിനുള്ള ബുദ്ധിമുട്ട് ഉണ്ടന്ന് രൂപതാ കേന്ദ്രത്തിൽ നിന്നും അറിയിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *