May 16, 2024

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വോട്ട് വെട്ടി മാറ്റിയത് അന്വേഷിക്കണം.: ഐ.സി ബാലകൃഷ്ണൻ എം.എൽ. എ

0
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വോട്ട് വെട്ടി മാറ്റിയത് അന്വേഷിക്കണം. 
കൽപ്പറ്റ: 
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വോട്ട് വെട്ടി മാറ്റിയത് അന്വേഷിക്കണമെന്ന് വയനാട് ഡി.സി.സി. ഭാരവാഹികൾ .
 എ.ഐ.സി.സി അധ്യക്ഷൻ രാഹുൽ ഗാന്ധിയിലും യുഡിഎഫിലും വയനാട് പാർലമെൻറ്  മണ്ഡലത്തിലെ ജനാധിപത്യ-മതേതര വിശ്വാസികൾ  അർപ്പിച്ച  വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും  ആഴമാണ് തെരഞ്ഞെടുപ്പുഫലം പുറത്തുവന്നപ്പോൾ  പ്രകടമായത് എന്ന് ഡി.സി.സി. പ്രസിഡണ്ട് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ,വയനാട് പാർലമെൻറ് മണ്ഡലം യു.ഡി. എഫ്. ഇലക്ഷൻ ഏജന്റ് പി.വി. ബാലചന്ദ്രൻ എന്നിവർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.  രാഹുൽ  ഗാന്ധിയെ മഹാഭൂരിപക്ഷത്തിനു വിജയിപ്പിച്ച മുഴുവന് ജനവിഭാഗങ്ങൾക്കും  തിരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി കഠിനാദ്ധ്വാനം ചെയ്ത മുഴുവൻ ഐക്യജനാധിപത്യ മുന്നണി പ്രവർത്തകർക്കും നന്ദി പറയുന്നതായി ഡി.സി.സി. പ്രസിഡണ്ട് പറഞ്ഞു. , 
മണ്ഡലത്തിൽ ഐക്യമുന്നണിയുടെ കരുത്തും ഇടതുപക്ഷത്തിന്റെ ദൗർബല്യവും മറനീക്കിയ തെരഞ്ഞടുപ്പാണ് നടന്നത്. പരാജയഭീതിയിൽ  ഇടതുപക്ഷം അഴിച്ചുവിട്ട മുഴുവൻ  കുപ്രചാരണങ്ങളെയും വോട്ടർമാർ  തള്ളി. 4,31,770 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാഹുൽ  ഗാന്ധി തൊട്ടടുത്ത എതിർ  സ്ഥാനാർത്ഥി  എൽ. ഡി.  എഫിലെ  പി.പി. സുനീറിനെ പരാജയപ്പെടുത്തിയത്. പോർ  ചെയ്ത 10,92,197 വോട്ടിൽ  7,06,367 രാഹുൽ  ഗാന്ധി നേടി. 2,74,597വോട്ടാണ് സുനീറിനു ലഭിച്ചത്. എൻ.ഡി.എ.  സ്ഥാനാർത്ഥി  തുഷാർ  വെള്ളപ്പള്ളി 78,816 വോട്ടുമായി ഒതുങ്ങേണ്ടിവന്നു. 
പോള് ചെയ്ത വോട്ടില്  64.67 ശതമാനമാണ് രാഹുല് ഗാന്ധിക്കു ലഭിച്ചത്. 25.14 ശതമാനമാനം മാത്രമാണ് ഇടതുപക്ഷത്തിന്റെ വോട്ടുവിഹിതം. 7.21 ശതമാനം വോട്ടാണ് തുഷാര് വെള്ളാപ്പള്ളിക്കു ലഭിച്ചത്. 39.53  ശതമാനമാണ് യു.ഡി.എഫ്   എൽ. ഡി.  എഫ് വോട്ട് അന്തരം. 
പാര്ലമെന്റ് മണ്ഡലത്തിലെ മുഴുവന് നിയോജകമണ്ഡലങ്ങിലും അത്യുജ്വല പ്രകടനമാണ് യുഡിഎഫ് കാഴ്ചവച്ചത്. കല്പറ്റ-101229, ബത്തേരി-110697, മാനന്തവാടി-93237, വണ്ടൂര്-111948, നിലമ്പൂര്-103862, ഏറനാട്-92109, തിരുവമ്പാടി-91152 എന്നിങ്ങനെയാണ് നിയോജക മണ്ഡലങ്ങളിൽ  രാഹുൽ  ഗാന്ധിക്കു ലഭിച്ച വോട്ട്. ഇടതുപക്ഷത്തിനു കല്പറ്റയിൽ  37475-ഉം ബത്തേരിയിൽ  40232-ഉം മാനന്തവാടിയിൽ  38606-ഉം വണ്ടൂരിൽ  42329-ഉം നിലമ്പൂരില് 42202-ഉം ഏറനാട് 36382-ഉം തിരുവമ്പാടിയില് 26681-ഉം വോട്ടാണ് ലഭിച്ചത്. 
നിയമസഭയിലേക്കും തദ്ദേശസ്ഥാപനങ്ങളിലേക്കും ഏറ്റവും ഒടുവിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ    ഉണ്ടായ താത്കാലിക നേട്ടത്തെ എൽ.ഡി.  എഫിന്റെ വളർച്ചയും  യുഡിഎഫിന്റെ തളർച്ചയുമായി വ്യാഖ്യാനിച്ചതും ഊറ്റംകൊണ്ടതും തെറ്റായെന്നു സിപിഎം, സിപിഐ നേതാക്കൾക്ക്  ഇപ്പോൾ  ബോധ്യമായി. സത്യമെന്നു വിശേഷിപ്പിച്ചു കല്ലുവച്ച നുണകളെ ജനങ്ങൾക്ക്  മുന്നിൽ അവതരിപ്പിച്ചാൽ  വിലപ്പോകില്ലെന്നും മനസിലായി. 
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനു മഹാത്മജിക്കൊപ്പം നേതൃത്വം നല്കുകയും ആധുനിക ഇന്ത്യയുടെ സൃഷ്ടിക്കു  സമഗ്ര സംഭാവനകൾ  നല്കുകയും ചെയ്ത നെഹ്‌റു കുടുംബത്തിലെ ഒരംഗം എന്ന നിലയ്ക്കും ഇന്ത്യൻ മതേതരത്വം ദേശവ്യാപകമായി കാത്തുസൂക്ഷിക്കാൻ  കഴിയുന്ന നേതാവെന്ന നിലയിലും ജനങ്ങൾ  രാഹുൽ ഗാന്ധിക്കു നല്കിയ അംഗീകാരമാണ് തെരഞ്ഞടുപ്പിൽ   വയനാട്ടിലും കേരളത്തിന്റെ മറ്റു ഭാഗങ്ങളിലും  പ്രതിഫലിച്ചത്. 
അഞ്ചു വര്ഷത്തെ മോദി ഭരണത്തിന്റെ തിക്താനുഭവങ്ങളിൽ   നിന്നു പാഠം ഉൾകൊള്ളാതെ ബി.ജെ.പിയുടെ ഹിന്ദുത്വ അജൻഡയും  വോട്ടർമാർ പ്രാധാന്യം നല്കിയതാണ് വടക്കേ ഇന്ത്യയിലും രാജ്യത്തിന്റെ മറ്റുചില ഭാഗങ്ങളിലും  ബിജെപിക്കുണ്ടായ നേട്ടത്തിനു കാരണം. അതിനാൽ തന്നെ   അമേഠിയിലെ വിജയത്തിൽ ബി.ജെ.പിയും എൻ.ഡി. എയും അഹങ്കരിക്കേണ്ടതില്ല. എംപി എന്ന നിലയില് വയനാട് മണ്ഡലത്തോടുള്ള ഉത്തരവാദിത്തം രാഹുൽ  ഗാന്ധി നിറവേറ്റുമെന്നു യുഡിഎഫിനു ഉറപ്പുണ്ട്. 
കേരളത്തിൽ  സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും തായ്‌വേര് ഇളകുകയാണ്. പാർട്ടി  നേതാക്കളുടെ കല്പനകളെ അണികൾ കൂട്ടത്തോടെ തമസ്‌കരിക്കുകയാണ്. സിപിഎം ശക്തികേന്ദ്രങ്ങളെന്നു അവകാശപ്പെടുന്ന പ്രദേശങ്ങളിൽ  പോലും തെരഞ്ഞെടുപ്പിൽ  കോണ്ഗ്രസിനും യു.ഡി.എഫിനും നേട്ടമുണ്ടാക്കാനായി. ജനങ്ങളുടെ ദൈവവിശ്വാസത്തെ രാഷ്ട്രീയലാഭം മുന്നിര്ത്തി ഹനിക്കുന്ന വിധത്തിലുള്ള സര്ക്കാർ  ഇടപെടലുകളും അക്രമരാഷ്ട്രീയവും പ്രളയാന്തര ദുരിതാശ്വാസ, പുനർനിർമ്മാണ  പ്രവർത്തനങ്ങളിലെ  അലംഭാവവും, വിലക്കയറ്റവും അണികളെ സിപിഎമ്മിൽ നിന്ന്  അകറ്റുകയാണന്നും 
ഐ.സി. ബാലകൃഷ്ണൻ എം.എൽ. എ ,
പി.വി. ബാലചന്ദ്രൻ എന്നിവർ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *